പാലക്കാട്:നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ പേര്‍ക്കും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാകാവുന്നതാണെന്നും ഈ അവ സരം തൊഴിലാളികള്‍ ഉപയോഗപ്പെടുത്തണമെന്നും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു നിര്‍ത്തിവെച്ച രജിസ്ട്രേഷന്‍ നട പടികള്‍ പുനരാരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പ്രത്യേക ധനസഹായം നിര്‍മാണ തൊഴിലാ ളി മേഖലയില്‍ ഏഴുലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ക്ക് എഴുപതു കോടിയില്‍പ്പരം രൂപ വിതരണം നടത്തി. നവംബര്‍ 17 നകം വിതര ണം പൂര്‍ത്തിയാക്കും. കോവിഡ് രോഗം ബാധിച്ച നിര്‍മ്മാണ തൊഴി ലാളികള്‍ക്ക് പ്രത്യേക ചികിത്സാ സഹായമായി 2000/ രൂപ വിതരണം ചെയ്യുന്നതിനും കോവിഡ് മൂലം മരണമടഞ്ഞ നിര്‍മാണ തൊഴിലാ ളികള്‍ക്ക് മരണാനന്തര ആനുകൂല്യങ്ങള്‍ക്ക് പുറമെ 10,000/ രൂപ അടിയന്തിരമായി വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍ അനുമതി ലഭ്യമാക്കും. ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കോവിഡ് മൂലം വന്ന കാലതാമസം പരിഹരിച്ച് വിതരണം അടിയന്തിരമായി പൂര്‍ത്തിയാക്കും. തൊഴിലാളികളുടെ ആശ്രിതര്‍ക്കു നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തില്‍ വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വന്ന കാലതാമസം ഉടനെ പരിഹരിക്കും. പെന്‍ ഷന്‍കാര്‍ക്കുള്ള മസ്റ്ററിംഗ് സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായി ആരംഭിക്കും. അതിഥി തൊഴിലാളികളായ ബീഹാറി ദമ്പതികളുടെ മകളായ പായല്‍കുമാരി എം.ജി സര്‍വ്വകലാശാലയുടെ ബിരുദ പരീ ക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതില്‍ ബോര്‍ഡ് ഉപഹാരവും സഹായവും നല്‍കി. സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.ശശികുമാറിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളായ തമ്പി കണ്ണാടന്‍, വി.പി.മുരളി, ഇ.ദിവാകരന്‍, മണ്ണാറ രാമചന്ദ്രന്‍ പി.നാഗരത്നം ബോര്‍ഡ് സെക്രട്ടറി കെ.എം.സുനില്‍ എന്നിവര്‍ പങ്കെടുത്തു.