മണ്ണാര്‍ക്കാട്:കോവിഡ് ബാധിതരെ സഹായിക്കുന്നതിനും മരണം സംഭവിച്ചാല്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനുമായി ഐഎസ്എം സം സ്ഥാന കമ്മിറ്റി രൂപീകരിച്ച സാമൂഹ്യ ക്ഷേമ പദ്ധതിയായ ഈലാ ഫിന്റെ ഭാഗമായി ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. എടത്തനാ ട്ടുകര, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, പാലക്കാട്, പട്ടാമ്പി, ഒറ്റപ്പാലം തുടങ്ങി ആറ് മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനി ധികള്‍ക്കായാണ് ക്യാമ്പ് ഒരുക്കിയത്.മണ്ണാര്‍ക്കാട് സലഫി സെന്റ റില്‍ നടന്ന ക്യാമ്പ് ഐ. എസ്. എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍ ഉദ്ഘാടനം ചെയ്തു.ഐ എസ് എം ജില്ലാ പ്രസിഡന്റ് പി. ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുമരംപുത്തൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗ്ഗീസ് ക്ലാസ്സെടുത്തു. കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട സംശയദൂരീക രണം നടത്തി. പി പി ഇ കിറ്റ് ധരിക്കുന്നതിന്റെ ഡെമോണ്‍സ്ട്രേ ഷന്‍ നടത്തി. ഐ എസ് എം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫൈസല്‍ അന്‍സാരി, അക്ബര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.