മണ്ണാര്‍ക്കാട്:ജില്ലയില്‍ ഡിസംബര്‍ 10 ന് നടക്കുന്ന തദ്ദേശസ്വയംഭ രണ തെരഞ്ഞെടുപ്പിനായി 3001 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാ ക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ 2708, മുനിസിപ്പാലിറ്റി തലത്തില്‍ 293 ഉള്‍പ്പെടെ 3001 പോളിങ്ങ് ബൂത്തുകളിലൂടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടക്കുക. 2015 ല്‍ 2973 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 28 പോളിങ്ങ് ബൂത്തുകളാണ് പുതി യതായി ചേര്‍ത്തത്.ഗ്രാമീണ മേഖലയില്‍ പരമാവധി 1300 വോട്ടര്‍ മാരെയും നഗര മേഖലയില്‍ പരമാവധി 1600 പേരെയുമാണ് ഒരു പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുക.88 ഗ്രാമ പഞ്ചായത്തുകളിലായി 1490 വാര്‍ഡുകള്‍, 13 ബ്ലോക്ക് പഞ്ചായ ത്തുകളിലായി 183 ഡിവിഷനുകള്‍, ഏഴ് മുനിസിപ്പാലിറ്റികളിലായി 240 വാര്‍ഡുകള്‍, ജില്ലാ പഞ്ചായത്തിലെ 30 ഡിവിഷനുകള്‍ ഉള്‍പ്പെ ടെ 1943 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജില്ലയില്‍ 2278911 സമ്മതിദായകര്‍
ജില്ലയില്‍ 2278911 സമ്മതിദായകരാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. ഇതില്‍ 1094265 പുരുഷന്‍മാരും, 1184620 സ്ത്രീകളും മറ്റ് വിഭാഗ ങ്ങളില്‍ നിന്നുള്ള 26 പേരും ഉള്‍പ്പെടുന്നു. ഗ്രാമപഞ്ചായത്ത് തല ത്തില്‍ 950944 പുരുഷന്‍മാര്‍, 1026655 സ്ത്രീകള്‍ , മറ്റ് വിഭാഗങ്ങളി ലുള്ള 19 പേര്‍ ഉള്‍പ്പടെ 1977618 പേരും, മുനിസിപ്പാലിറ്റി തലത്തില്‍ 143321 പുരുഷന്‍മാരും , 157965 സ്ത്രീകളും മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള ഏഴ് പേരും ഉള്‍പ്പെടെ 301293 സമ്മതിദായകരാണ് ഉള്ളത്.