മണ്ണാര്‍ക്കാട്: കോട്ടോപ്പാടത്തെ സ്വകാര്യ പെട്രോള്‍ പമ്പിലെ ജീവന ക്കാരനെ മര്‍ദിച്ച സംഭവത്തിലെ പ്രതിയെ മണ്ണാര്‍ക്കാട് പോലീസ് അ റസ്റ്റ് ചെയ്തു.കോട്ടോപ്പാടം പൊതുവച്ചോല വീട്ടില്‍ മുഹമ്മദ് ഷാഫി (35)യാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം 29ന് പമ്പില്‍ സ്കൂട്ടറില്‍ പെട്രോള്‍ അടിക്കാനെത്തിയ ഷാഫി തന്റെ വാഹനത്തില്‍ പെട്രോ ള്‍ അടിക്കാന്‍ വൈകിയെന്ന പേരില്‍ ജീവനക്കാരനെ മര്‍ദിക്കുക യായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹ മാധ്യമ ങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും മര്‍ദിച്ച വ്യക്തിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.തുടര്‍ന്ന് പോലീസ് സ്വമേ ധയാ കേസെടുക്കുകയായിരുന്നു.മണ്ണാര്‍ക്കാട് എസ്ഐ ആര് രാജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.