മണ്ണാര്‍ക്കാട്:നഗരത്തില്‍ പോലീസിന്റെ വാഹന പരിശോധനക്കി ടെ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 20 കിലോ ചന്ദനം പിടി കൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.കുന്തിപ്പുഴ സ്വദേശി പൂളോണ വീട്ടില്‍ മുഹമ്മദ് റിയാ സ് (38),മൈലാംപാടം പയ്യനെടം ഒലിപ്പറമ്പില്‍ വീട്ടില്‍ ഷാനിഫ് (27) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കുന്തിപ്പുഴ ബൈപ്പാസിന് സമീ പം നടത്തിയ വാഹന പരിശോധനക്കിടെയാണ് ചന്ദനക്കടത്ത് പിടി കൂടിയത്.കുളപ്പറമ്പ് ജുമാമസ്ജിദിന്റെ പറമ്പില്‍ നിന്നും മോഷ്ടിച്ച ചന്ദനമാണിതെന്നും നാട്ടുകല്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു.

എസ്‌ഐ രാജേഷ്,സിപിഒമാരായ ഷൗക്കത്ത്,ബിനു,പ്രവീണ്‍,റമീസ് വനിതാ സിപിഒമാരായ ഓമന,സീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!