കോട്ടോപ്പാടം: കര്‍ഷക കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി.അതീവ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളായി ജന വാസ കേന്ദ്രങ്ങളെ പ്രഖ്യാപിച്ച നടപടികള്‍ പിന്‍വലിക്കുക, കോട്ടോ പ്പാടം പഞ്ചായത്ത് -ഒന്ന് , മൂന്ന് വില്ലേജുകളെ ഇതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുക വനപാലകരുടെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക. ജണ്ടകെട്ടല്‍ നടപടി ഉടന്‍ നിര്‍ത്തിവയ്ക്കുക. മലയോര കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ധര്‍ണ്ണ.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി മനച്ചിത്തൊടി ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.കെ.ജി.ബാബു അധ്യക്ഷനാ യി. എ. അസൈനാര്‍, കൊച്ചു നാരായണന്‍ , സ്‌കറിയ ജോസഫ് , സിജാദ് അമ്പലപ്പാറ, ചന്ദ്രന്‍, ഗഫൂര്‍, രാജന്‍ തുടങ്ങിയവര്‍ സംസാരി ച്ചു.