അലനല്ലൂര്‍: നീറ്റ് പ്രവേശന പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേ ടി നാടിന് അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ എം.എസ്. എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോദിച്ചു. എടത്തനാട്ടുകര സ്വദേശികളായ പി.എച്ച് ഷാക്കിറ, കെ.റമീസ്, കെ.അദീബ, കെ. അന്‍ഷിദ എന്നിവരെയാണ് സ്‌നേഹോപഹാരം നല്‍കി അനുമോദി ച്ചത്. മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തി ല്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മേഖലാ പ്രസിഡന്റ് അഫ്‌സ ല്‍ കൊറ്റരായില്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രവര്‍ ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, മേഖലാ പ്രസിഡന്റ് പി.ഷാനവാസ്, ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ പാറോക്കോട്ട്, എം.എസ്. എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര, മണ്ഡലം സെക്രട്ടറി നിജാസ് ഒതുക്കുംപുറത്ത്, മഠത്തൊടി അലി, നാണി പൂളക്കല്‍, ടി.പി മന്‍സൂര്‍, നൗഷാദ് പുത്തന്‍ക്കോട്ട്, മഠത്തൊടി റഹ്മ ത്ത്, ടി.പി സൈനബ, ഷാഹിര്‍ മുറിയകണ്ണി, സ്വാലിഹ് പൂളക്കല്‍, ഹാസില്‍ വി.പി, കെ.ബാസിം, കെ.ഫര്‍സിന്‍, എ.ഷഫീഖ് തുടങ്ങിയ വര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!