മണ്ണാര്‍ക്കാട്:സുപ്രധാനമായൊരു വിഷയം പങ്കുവെക്കുകയാണ്. അണ്‍വെയ്ല്‍ ന്യൂസറിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് നമ്പറായ 7907507301 എന്ന നമ്പറിലേക്ക് ഇന്ന് (03-11-2020) ഉച്ചയ്ക്ക് 12.49 ഓടെ ഒരു വിദേശ നമ്പറില്‍( +1 (613) 701-5446) നിന്നും ഒരു സന്ദേശം വന്നു.
വാട്‌സ് ആപ്പ് ഉപയോക്താവേ.. നിങ്ങളുടെ ഫോണ്‍ നമ്പര്‍ മറ്റൊരു ഫോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നമ്പര്‍ സ്ഥിരീകരിക്കുന്നതിന് 5 അക്ക ടെലിഗ്രാം കോഡ് അയക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പ് പിന്തുണ ടീമിന്റെ പേരിലായിരുന്നു സന്ദേശം.
ആദ്യം ഇംഗ്ലീഷില്‍ സന്ദേശം അയച്ച ആള്‍ ഞാന്‍ പ്രതികരിക്കാ തി രുന്നപ്പോള്‍ ഹിന്ദിയില്‍ സന്ദേശം അയച്ച് നിര്‍ദിഷ്ട കോഡ് ആവ ശ്യപ്പെട്ടു. ഇതിനിടയില്‍ അയാളുടേതെന്നറിയിച്ച് ഒരു കോഡും അയച്ച് നല്‍കി.പിന്നീട് ഇംഗ്ലീഷിലും ഹിന്ദിയിലും സന്ദേശം അയച്ചി ട്ടും പ്രതികരിക്കാതിരുന്നതോടെ അറബിയിലായി സന്ദേശം അയ ക്കല്‍.
സംശയം തോന്നിയ ഞാന്‍ പോലീസില്‍ ബന്ധപ്പെടുകയും നിര്‍ദേ ശാനുസരണം തുടര്‍ന്ന് പാലക്കാട് സൈബര്‍ സെല്ലിലേക്ക് വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.തട്ടിപ്പാകാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സന്ദേശം വന്ന നമ്പര്‍ അണ്‍വെയ്ല്‍ ന്യൂസ ര്‍ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്യുകയും പിന്നീട് ആ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സൈബര്‍ സെ ല്ലിലേക്ക് അയച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്.അപരിചിതരായ നമ്പറു കളില്‍ നിന്നുള്ള ഇത്തരം സന്ദേങ്ങളോട് പ്രതികരിക്കാതിരിക്കു കയെന്നാണ് പോലീസ് നല്‍കിയ നിര്‍ദേശം.കോഡുകളോ,പാസ് വേര്‍ഡുകളോ ആവശ്യപ്പെട്ടുള്ള അപരിചിതമായ സന്ദേശങ്ങളെ അവഗണിക്കുക.