മണ്ണാര്‍ക്കാട്:മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു മണ്ണാര്‍ക്കാട് ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.സ്വര്‍ണ്ണ കള്ളക്കട ത്തിന് നേതൃത്വം നല്‍കിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശ ങ്കറിനേയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയേയും അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു പ്രതിഷേ ധം.ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കോഡിനേറ്റര്‍ ഷാനു മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.ആദര്‍ശ് അധ്യക്ഷത വഹിച്ചു. എടത്തനാട്ടുകര കെ.എസ്.യു മണ്ഡലം പ്രസിഡന്റ് സി.കെ ഷാഹിദ് മുഖ്യപ്ര ഭാഷണം നടത്തി.നബീല്‍കൂവേരി, അരുണ്‍. ടി. സി, അര്‍ജുന്‍, കാര്‍ത്തിക്,മുന്ന ഷഹബാസ്,വസിം തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!