ശ്രീകൃഷ്ണപുരം:കര്‍ഷകര്‍ക്ക് ഭീഷണിയാകുന്ന പന്നി ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളെ വനംവകുപ്പിന്റെ അനുമതിയോടെ ലൈസന്‍സ് ഉള്ളവരെ വെച്ച് വെടിവെക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു.പൊമ്പ്ര ക്ഷീര സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച മലബാര്‍ മേഖ ലയിലെ ജില്ലകളില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്ക ണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്ന ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കരി മ്പുഴ ഗ്രാമപഞ്ചായത്തിലെ 6, 12 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊമ്പ്ര ആസ്ഥാനമാക്കി ക്ഷീര സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാനത്തെ പാലുല്പാദനം സ്വയം പര്യാപ്തതയിലെത്തി ക്കുന്ന തിനും ഗ്രാമീണ സമ്പദ്ഘടനയുടെ പുരോഗതി, ക്ഷീര സംഘങ്ങള്‍ കൈകാര്യം ചെയ്യുന്ന പാലളവില്‍ വര്‍ധനവുണ്ടാക്കുക, കൂടുതല്‍ ക്ഷീര കര്‍ഷകരെ സഹകരണ കൂട്ടായ്മയിലേക്ക് പങ്കാളികളാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ക്ഷീര ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ക്ഷീര ഗ്രാമം പദ്ധതി നടപ്പാക്കുന്നതിലൂടെ പൊമ്പ്രയിലെ പാല്‍ ഉത്പാദന ത്തില്‍ പ്രതിദിനം ശരാശരി 500 ലിറ്ററിന്റെ വര്‍ധനവാണ് പ്രതീക്ഷി ക്കുന്നത്. പൊമ്പ്ര ക്ഷീരസംഘം മുഖേന പാല്‍ സംഭരിക്കു ന്നതി ലൂടെ കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താനും സ്ഥിരവരുമാനം ലഭ്യ മാക്കാനും കഴിയും.

പൊമ്പ്ര ക്ഷീര സഹകരണ സംഘം പരിസരത്ത് നടന്ന ചടങ്ങില്‍ പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, കരിമ്പുഴ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് സുനിത ജോസഫ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. പ്രകാശ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ഷീര സംഘം പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!