കുമരംപുത്തൂര്‍:ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് യുവാവ് മാതൃകയായി.കുമരംപുത്തൂര്‍ അക്കിപ്പാടം സ്വദേശി അനീഷ് കെ (35)യാണ് തന്റെ മുടി കീമോയുടെ അനന്തരഫല മെന്നോണം മുടി കൊഴിഞ്ഞ് പോകുന്ന കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് വെക്കാനായി ദാനം ചെയ്തത്.തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര് ത്തിക്കുന്ന ഹെയര്‍ ബാങ്ക് എന്ന സംഘടനക്കാണ് മുടി നല്കു ന്നത്.കുമരംപുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് കേശവദാസ് കെ.സി ഏറ്റുവാങ്ങി.ഒരു വര്‍ഷത്തോളം പരിപാലിച്ച മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനായതിന്റെ നന്മയില് സന്തോഷിക്കുകയാണ് അനീഷ്.