കിഴക്കഞ്ചേരി: സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിര്‍മ്മിക്കു ന്ന വിവിധ ഉത്പ്പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ വീടുകളി ലേക്ക് എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാട നം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ ത്തകര്‍ക്ക് അതിനൂതനമായ വരുമാനമാര്‍ഗമാണ് ഹോം ഷോപ്പ് പദ്ധ തിയിലൂടെ നടപ്പിലാവുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് എം.എല്‍. എ പറഞ്ഞു. സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന തരത്തിലേക്ക് ഹോം ഷോപ്പ് പദ്ധതി ഉപകാരപ്രദമാ യി മാറും. പരിപാടിയില്‍ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് കവിതാ മാധവന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി കു ടുംബശ്രീ നടപ്പാക്കുന്ന അതിജീവനം ക്യാമ്പെയിനോടനു ബന്ധിച്ച് ജില്ലയില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹോം ഷോപ്പ്. പ്രളയവും കോവിഡ് വ്യാപനവും സൃഷ്ടിച്ച പ്രതിസന്ധിയുടെ ഭാഗമായി ഉത്പ്പ ന്നങ്ങള്‍ വിറ്റഴിക്കുന്നതിന് കുടുംബശ്രീ സംരംഭകര്‍ പ്രയാസം നേരി ടുന്ന സാഹചര്യത്തില്‍ സംരംഭകര്‍ക്ക് വരുമാനം ഉറപ്പുവരുത്താനും നൂറിലധികം കുടുംബശ്രീ അംഗങ്ങള്‍ക്ക് ജോലി സാധ്യത ഉറപ്പാക്കാ നും പദ്ധതിയിയൂടെ സാധിക്കും. കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ ജന ങ്ങളിലേക്ക് എത്തിക്കാനുമാകും. നിലവില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലാണ് ഹോം ഷോപ്പ് നടത്തുന്നത്. വീടുകളിലെത്തി സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതി ന് വാര്‍ഡില്‍ രണ്ട് ഹോം ഷോപ്പര്‍മാരെ വീതവും 25 ഓളം സംരംഭക യൂണിറ്റുകളേയും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്പ്പന്നങ്ങള്‍ക്ക് സ്ഥിരമായ ഒരു വിപണന സംവിധാനവും ഹോം ഷോപ്പര്‍മാരായി തിരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലും വരുമാനവും ലഭിക്കും. നിലവില്‍ ഏഴംഗ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കു ന്നത്. സംരംഭകരില്‍ നിന്നും ഉത്പ്പന്നങ്ങള്‍ ശേഖരിച്ച് ഹോം ഷോപ്പ ര്‍മാരുടെ പക്കല്‍ എത്തിക്കുന്നതും സമയ ബന്ധിതമായി വിപണ നത്തിന് സഹായിക്കുന്നതും മാനേജ്‌മെന്റ് ടീമായിരിക്കും. ഉത്പ്പന്ന ത്തിന്റെ വിറ്റുവരവില്‍ നിന്നു തന്നെയാണ് സംരംഭകര്‍, ഹോം ഷോപ്പര്‍, മാനേജ്‌മെന്റ് ടീം എന്നിവര്‍ക്ക് വരുമാനം ലഭിക്കുന്നത്.
കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കലാധരന്‍, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി. സുരേഷ്‌കുമാര്‍, സാറാ ഉമ്മ, തങ്കപ്പന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി സെയ്തവലി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സിദ്ധിഖുല്‍ അക്ബര്‍, കിഴക്കഞ്ചേരി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എന്‍ ലളിതാഭായി എന്നിവര്‍ പങ്കെടുത്തു.