മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,ബിനീഷ് കൊടിയേരി എന്നിവരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.സ്വര്‍ണ്ണ കള്ളക്കടത്തിനും,മയക്കുമരുന്ന് കടത്തിനും കൂട്ട് നില്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന് കേരള ഭരണത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു.നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.നേതാക്കളായ ഹാരിസ് തത്തേങ്ങലം,അമീന്‍ നെല്ലിക്കുന്നന്‍,ആഷിക്ക് വറോടന്‍,ജിയന്റോ ജോണ്‍,ഷഹറത്തലി തുടങ്ങിയവര്‍ പങ്കെടുത്തു.