മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 7,160 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട്, 5 പേര്‍ കണ്ണൂര്‍, 29 പേര്‍ തൃശ്ശൂര്‍, 23 പേര്‍ കോഴിക്കോട്, 42 പേര്‍ എറണാകുളം, 71 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 369 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 189 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേര്‍, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമായി വന്ന 18 പേര്‍, 3 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 568 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.155 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 80,343 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 77,843 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി.ഇന്ന് 301 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.പുതുതായി 375 സാമ്പിളുകള്‍ അയച്ചു.25,399 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്.17982 പേര്‍ രോഗമുക്തി നേടി. ഇനി 1399 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.1,68,109 പേരാണ് ഇതുവരെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1,871 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15,678 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -34 പേർ

ഒറ്റപ്പാലം സ്വദേശികൾ- 26 പേർ

വല്ലപ്പുഴ സ്വദേശികൾ- 23 പേർ

ചിറ്റൂർ, ചെർപ്പുളശ്ശേരി സ്വദേശികൾ – 22 പേർ വീതം

കരിമ്പുഴ സ്വദേശികൾ- 15 പേർ

ആനക്കര സ്വദേശികൾ-11 പേർ

പട്ടിത്തറ സ്വദേശികൾ -10 പേർ

അകത്തേത്തറ, സ്വദേശികൾ -8 പേർ വീതം

ആലത്തൂർ, പട്ടാമ്പി, ശ്രീകൃഷ്ണപുരം സ്വദേശികൾ – 7 പേർ വീതം

മുതുതല, പുതുശ്ശേരി, വെള്ളിനേഴി സ്വദേശികൾ -6 പേർ വീതം

കപ്പൂർ, കൊടുവായൂർ, കൊല്ലങ്കോട്, നാഗലശ്ശേരി, തിരുവേഗപ്പുറ, തൃത്താല, വടക്കഞ്ചേരി സ്വദേശികൾ-5 പേർ

മണ്ണാർക്കാട്, കടമ്പഴിപ്പുറം, കാരാകുറുശ്ശി, കിഴക്കഞ്ചേരി, കൊപ്പം, മുതലമട, ഓങ്ങല്ലൂർ, പല്ലശ്ശന, പുതുപ്പരിയാരം, ഷൊർണൂർ സ്വദേശികൾ-4 പേർ വീതം

എരിമയൂർ, കാവശ്ശേരി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പറളി, തച്ചനാട്ടുകര, തെങ്കര, വാണിയംകുളം സ്വദേശികൾ-3 പേർ വീതം

അഗളി, അനങ്ങനടി, കാഞ്ഞിരപ്പുഴ, കുലുക്കല്ലൂർ, കുഴൽമന്ദം, മണ്ണൂർ, നെല്ലായ, പിരായിരി, പുതുക്കോട്, തച്ചമ്പാറ, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃക്കടീരി, വണ്ടാഴി, വിളയൂർ സ്വദേശികൾ – 2 പേർ വീതം

അലനല്ലൂർ, ചാലിശ്ശേരി, എലപ്പുള്ളി, എരുത്തേമ്പതി, കണ്ണാടി, കേരളശ്ശേരി, കോട്ടോപ്പാടം, കുത്തനൂർ, മലമ്പുഴ, മേലാർകോട്, മുണ്ടൂർ, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, പുതുനഗരം, പുതൂർ, തരൂർ, വടവന്നൂർ സ്വദേശികൾ – ഒരാൾ വീതം

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!