അലനല്ലൂര്‍: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന എടത്ത നാട്ടുകര പൂക്കാടംഞ്ചേരി സ്വദേശി മണ്ണില്‍ ഹംസണ്ണി (59) മരിച്ചു. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെ ആറ് മണിയോടെയായാരുന്നു മരണം.അസുഖ ബാധിതനായി ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഹൃദ്രോഗി കൂടിയായ ഹംസണ്ണി കഴിഞ്ഞ ദിവസങ്ങളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ ബുധനാ ഴ്ച്ച രാവിലെയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗ ങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: അലി അക്ബര്‍, സുധീര്‍ ബാബു, സുനീറ. മരുമക്കള്‍: റുബീന, സബ്ന, അബ്ബാസ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂക്കാടംഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.