മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7,372 പേര്.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 5 പേര് കണ്ണൂര്‍, 24 പേര് വീതം തൃശ്ശൂര്‍ കോഴിക്കോട്, 40 പേര് എറണാകുളം, 65 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് 449 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 218 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 230 പേര്, ഇതര സംസ്ഥാ നത്തുനിന്ന് വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 735 പേര്‍ക്ക് രോഗ മുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 148 പേരെ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 79,535 സാമ്പിളുകള്‍ പരിശോ ധനയ്ക്കായി അയച്ചതില്‍ 77,274 പരിശോധനാ ഫലങ്ങള്‍ ലഭ്യമാ യി.268 പരിശോധനാ ഫലങ്ങളാണ് ഇന്ന് ലഭിച്ചത്.25,030 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്.17,414 പേര് രോഗ മുക്തി നേടി.1,66,238 പേര് ഇതുവരെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.ഇതില്‍ ഇന്ന് മാത്രം 544 പേര് ക്വാറന്റൈന് പൂര്‍ത്തി യാക്കി. ജില്ലയില്‍ 16,478 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -62 പേർ
ഒറ്റപ്പാലം സ്വദേശികൾ- 49 പേർ
ഓങ്ങല്ലൂർ സ്വദേശികൾ- 26 പേർ
പുതുപ്പരിയാരം സ്വദേശികൾ- 18 പേർ
ആലത്തൂർ സ്വദേശികൾ- 16 പേർ
കിഴക്കഞ്ചേരി സ്വദേശികൾ- 15 പേർ
കരിമ്പുഴ സ്വദേശികൾ -14 പേർ
നാഗലശ്ശേരി സ്വദേശികൾ -12 പേർ
കൊടുവായൂർ, കോങ്ങാട് സ്വദേശികൾ-11 പേർ വീതം
അകത്തെതറ സ്വദേശികൾ -10 പേർ
കാവശ്ശേരി, പുതുനഗരം സ്വദേശികൾ -8 പേർ വീതം
കുഴൽമന്ദം, മണ്ണാർക്കാട്, ചിറ്റൂർ- തത്തമംഗലം നഗരസഭ, പുതുശ്ശേരി, ഷോർണൂർ, തിരുവേഗപ്പുറ, കുലുക്കല്ലൂർ സ്വദേശികൾ – 7 പേർ വീതം
മുതുതല, കൊല്ലങ്കോട്, തെങ്കര, കുമരംപുത്തൂർ, കണ്ണാടി, വടവന്നൂർ സ്വദേശികൾ -6 പേർ വീതം
വടക്കഞ്ചേരി, തരൂർ, എലപ്പുള്ളി സ്വദേശികൾ-5 പേർ
പട്ടിത്തറ, അലനല്ലൂർ, കൊടുമ്പ്, കേരളശ്ശേരി, കോട്ടായി, നെന്മാറ സ്വദേശികൾ-4 പേർ വീതം
കോട്ടോപ്പാടം, കുത്തനൂർ, തൃത്താല, പട്ടാമ്പി, പട്ടഞ്ചേരി, പെരുവമ്പ് സ്വദേശികൾ-3 പേർ വീതം
മലമ്പുഴ, നെല്ലായ, മരുതറോഡ്, കണ്ണമ്പ്ര, തച്ചമ്പാറ, മുണ്ടൂർ, തിരുമിറ്റക്കോട്, വണ്ടാഴി, ചാലിശ്ശേരി, പുതുക്കോട്, വല്ലപ്പുഴ, പിരായിരി, മുതലമട, കരിമ്പ സ്വദേശികൾ – 2 പേർ വീതം
പല്ലശ്ശന, തൃക്കടീരി, അഗളി, കാഞ്ഞിരപ്പുഴ, മേലാർകോട്, പറളി, വാണിയംകുളം, ഷോളയൂർ, പെരുമാട്ടി, പരുതൂർ, അനങ്ങനടി, എരിമയൂർ, കപ്പൂർ, നെല്ലിയാമ്പതി, ചാലിശ്ശേരി, തച്ചനാട്ടുകര, പുതൂർ, വിളയൂർ, ആനക്കര സ്വദേശികൾ – ഒരാൾ വീതം
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 7 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശ ങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ 7 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 6 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 184 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 184 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.