മണ്ണാര്‍ക്കാട്:കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയി ല്‍ ഭാരതീയ ചികിത്സാവകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന ‘അമൃതം, ‘പുനര്‍ജനി’ പദ്ധതികള്‍ ശ്രദ്ധേയമാകുന്നു. നിരീക്ഷണത്തില്‍ കഴി യുന്നവര്‍ക്ക് പ്രതിരോധമരുന്ന് ലഭ്യമാക്കുന്നതാണ് അമൃതം പദ്ധതി. ഇതുവഴി ജില്ലയില്‍ 45960 പേര്‍ക്കാണ് മരുന്നുകള്‍ നല്‍കിയത്. ഇതി ല്‍ വളരെ ചെറിയ ശതമാനം(0.37%) ആളുകള്‍ക്ക് മാത്രമാണ് കോവി ഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മാത്രമല്ല രോഗം സ്ഥിരീകരിച്ച എല്ലാവരും ഉപദ്രവരോഗങ്ങള്‍ വരാതെ തന്നെ രോഗമുക്തരായി.
കോവിഡ് രോഗമുക്തര്‍ക്ക് പൂര്‍ണ ആരോഗ്യം കൈവരുത്താനുള്ള ആയുര്‍വേദ ചികിത്സാ പദ്ധതിയായ പുനര്‍ജനി സംസ്ഥാന ആയുര്‍ വേദ കോവിഡ് റെസ്പോണ്‍സ് സെല്ലിന്റെ മേല്‍നോട്ടത്തിലാണ് നടപ്പാക്കുന്നത്. കോവിഡ് മുക്തരായവരില്‍ വിട്ടുമാറാത്ത ചുമ, തൊണ്ടവേദന, ശരീരവേദന, വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍, പ്രമേ ഹം തുടങ്ങി ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കി പൂര്‍ണ സൗഖ്യ ത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണ് പുനര്‍ജനി. ജില്ലയില്‍ ആശുപത്രികളില്‍ നിന്നും സി.എഫ്.എല്‍.ടി.സികളില്‍ നിന്നും കോവിഡ് മുക്തരായ 2465 പേരാണ് പുനര്‍ജനിയുടെ ഭാഗമായത്.
ഒരുമാസം ആയുര്‍വേദ ഔഷധങ്ങള്‍ കഴിക്കുകയും പിന്നീട് ഇവരെ നിരീക്ഷിക്കുകയുമാണ് പുനര്‍ജനിയിലൂടെ ചെയ്യുന്നത്. ആവശ്യ ക്കാര്‍ക്ക് യോഗ പോലുള്ള ശ്വസനവ്യായാമങ്ങള്‍ ഓണ്‍ലൈനായി പരിശീലിക്കാനുള്ള സൗകര്യവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടു ണ്ട്. ജില്ലയിലെ എല്ലാ ആയുര്‍വേദ ആശുപത്രികളിലും ഡിസ്പെന്‍ സറികളിലും അമൃതം, പുനര്‍ജനി പദ്ധതികളിലൂടെ നല്‍കുന്ന മരു ന്നുകള്‍ സൗജന്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.