കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാ വേദിയു ടെ പ്രവര്‍ത്തകയായ മുടിക്കുന്നില്‍ സരോജിനിക്ക് ചികിത്സാ സഹാ യം വിതരണം ചെയ്തു.സരോജിനിയുടെ ഗൃഹാങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ:സെ ക്രട്ടറിഎം.കെ. രവീന്ദ്രനാഥ് ഫണ്ട് ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ നസീമ കിളയില്‍ ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ്‌സി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ലൈ ബ്രറി സെകട്ടറി എം.ചന്ദ്രദാസന്‍ വിശദീകരിച്ചു.ലൈബ്രറി കൗണ്‍ സില്‍ നേതൃസമിതി കണ്‍വീനര്‍ എം.അസീസ്, ലൈബ്രറി വൈസ് പ്രസിഡന്റ ‌കെ രാമകൃഷ്ണന്‍,ജോ:സെക്രട്ടറി വിപിന്‍.കെ ,വനിതാ വേദി സെക്രട്ടറിഭാരതി ശ്രീധര്‍, ഭരണ സമിതിഅംഗങ്ങളായ ഷൗക്ക ത്ത്.എ,ഹരിദാസ്.കെ, ശിവശങ്കരന്‍ കെ.വി, മനോജ്.എം എന്നിവര്‍ പങ്കെടുത്തു.സമൂഹസഹകരണത്തോടെ ശേഖരിച്ച 21,000 രൂപ സരോജിനിക്ക് കൈമാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!