മണ്ണാര്‍ക്കാട്: എറണാകുളത്ത് വാഹനാപകടത്തില്‍ തെങ്കര സ്വദേശിയായ യുവാവ് മരിച്ചു.തെങ്കര പാറശ്ശേരി ചോലേത്തില്‍ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷിബിലന്‍ (21) ആണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ കളമശ്ശേരിയില്‍ കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ചാണ് അപകടം.കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ടെലിഫിലിം എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.സുഹൃത്തിനെ താമസ സ്ഥലത്താക്കി സ്വന്തം മുറിയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.മാതാവ്: നസീമ. സഹോദരങ്ങള്‍:ഷിബില, അബ്ദുല്ല സുഹൈല്‍, മുഹമ്മദ് ഷമില്‍, ബുഷ്റ ഷനൂബിയ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!