അലനല്ലൂര്‍:റോഡിലെ കുഴികള്‍ അടച്ച് യുവകൂട്ടായ്മ മാതൃകയായി. ഉണ്ണിയാല്‍- എടത്തനാട്ടുകര റോഡില്‍ പാലക്കടവ് ഭാഗത്ത് രൂപപ്പെട്ട കുഴികളാണ്അടച്ചത്.പാലക്കടവ് ഇറക്കത്തിലും,മറ്റു ഭാഗങ്ങളിലു ളള കുഴികള്‍ കോണ്‍ഗ്രീറ്റ് ചെയ്താണ് അടച്ചത്. കുത്തനെയുള്ള കയറ്റ വും, കൊടും വളവും ഉള്ളഭാഗത്ത് രൂപപെട്ട കുഴികള്‍ ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ക്കും, റോഡ് പരിചയമില്ലാതെ എത്തുന്ന ഇരു ചക്രവാഹനങ്ങള്‍ക്കും ഏറെ ഭീഷണിയായിരുന്നു. ഈയിടെ പ്രദേ ശവാസികളായ രണ്ടു പേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞു ഒരാളുടെ കൈയ്ക്ക് സരമായി പരിക്കേല്‍ക്കുകയും ശസ്ത്രക്രിയ അടക്കമു ള്ള ചികിത്സ നടത്തുകയും ചെയ്തിരുന്നു.റോഡിലെ കുഴികള്‍ അട ക്കുന്നതിന്‌കെ.സി ഷറഫുദീന്‍, ഇ. അന്‍വര്‍, ഇ. മുനീര്‍, കെ.സി.സി അബു, ഇ. ഷബീര്‍, ഇ. സിദ്ദീക്, എന്‍. ഇര്‍ഷാദ്, പി. റഫീഖ്, ഇ.എം അഷറഫ്, ഇ.ഡി.എസ് നൗഷുദ്ദീന്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.