ഷൊർണൂർ: വ്യവസായ വകുപ്പിനു കീഴിൽ ഷൊർണൂരിൽ പ്രവർ ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് ലിമി റ്റഡ് വൈവിധ്യവത്ക്കരണത്തിൻ്റെ ഭാഗമായി എച്ച്.പി.സി.എല്ലു മാ യി സഹകരിച്ച് ആരംഭിച്ച ടസ്‌കർ പെട്രോൾ പമ്പിൻ്റെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ നാലര വർഷത്തിനിടെ വ്യവസായ രംഗത്ത് വൈവിധ്യ വത്ക്കരണത്തിലൂടെ വലിയ പുരോഗതി നേടിയെടുക്കാൻ സാധിച്ച തായി മന്ത്രി പറഞ്ഞു.

ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന് പ്രവർത്തന മൂലധന മായി സർക്കാർ ഒരു കോടി അനുവദിച്ചിട്ടുണ്ട്. ഉപകരണങ്ങൾ വാ ങ്ങുന്നതിനായി മൂന്നു കോടി ഉടനെ അനുവദിക്കും. സംസ്ഥാനത്ത് സർക്കാരിൻ്റെ ഇക്കാലയളവിൽ 55000 ത്തിലധികം സൂക്ഷ്മ, ചെറുകി ട വ്യവസായങ്ങൾ ആരംഭിച്ചു. 15,000 ത്തിൽ പരം തൊഴിലവസരങ്ങ ൾ സൃഷ്ടിച്ചു. കോട്ടയത്തെ ട്രാവൻകൂർ സിമൻ്റ്സിനെ പ്രതാപകാല ത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിൻ്റെ ഭാഗമായി എല്ലാ ജില്ലകളി ലും വാൾപ്പുട്ടി നിർമ്മാണ രംഗത്ത് 25 സ്ത്രീകൾക്ക് തൊഴിലവസരം നൽകാൻ തീരുമാനമായിട്ടുണ്ട്. കേരള ഓട്ടോ മൊബൈൽ ലിമിറ്റ ഡിന് ദേശീയ ആഭ്യന്തര മാർക്കറ്റിൽ വലിയ മുന്നേറ്റമാണ് സാധ്യമാ യത്. ഇ – ഓട്ടോ വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റി അയക്കാ ൻ സാധിച്ചതായും മന്ത്രി വ്യക്തമാക്കി.

സർക്കാരിൻ്റെ ശ്രമഫലമായി കെ.എം.എം.എല്ലിൽ 750 തൊഴിലാളി കളെ സ്ഥിരപ്പെടുത്താൻ സാധിച്ചു. സംസ്ഥാനത്തെ ആശുപത്രികളി ലേക്ക് ആവശ്യമായ ഓക്സിജൻ നൽകാനുള്ള ശേഷിയും ഇപ്പോൾ കെ.എം.എം.എല്ലിനുണ്ട്. കോവിഡ് പ്രതിസന്ധിയിലും കാര്യമായ പതറിച്ചയില്ലാതെ മുന്നോട്ട് പോകാൻ വ്യവസായ രംഗത്ത് സാധിക്കു ന്നുണ്ട്. നഷ്ടത്തിലേക്ക് താഴ്ന്നു പോയ മലബാർ സിമൻ്റ്സിനെ കൈ പിടിച്ചുയർത്താൻ സർക്കാരിന് സാധിച്ചു. വൻകിട കമ്പനികൾക്ക് മുന്നിൽ വിട്ടുവീഴ്ച ചെയ്യാതെ സംസ്ഥാനത്തിനാവശ്യമായ സിമൻ്റ്സ് ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും മലബാർ സിമൻറ്സിന് നിലവിൽ കഴിയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മെറ്റൽ ഇൻഡസ്ട്രീസ് പരിസരത്ത് നടന്ന ചടങ്ങില്‍ അധ്യക്ഷനായ പി.കെ.ശശി എം.എൽ.എ പ്രാദേശികതല പരിപാടി ഉദ്ഘാടനം ചെയ്തു. മൊത്തം 23 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസിൽ 40 സെന്റ് സ്ഥലത്താണ് ടസ്കർ പമ്പ് സ്ഥാ പിച്ചിരിക്കുന്നത്. 35,000 ലിറ്റർ ശേഷിയുള്ള ഡീസൽ ടാങ്കും 22,000 ലിറ്റർ ശേഷിയുള്ള പെട്രോൾ ടാങ്കുമാണ് ഇതിനോടനുബന്ധമായി സ്ഥാപിച്ചിരിക്കുന്നത്.

ഷൊർണൂർ നഗരസഭ ചെയർപേഴ്സൺ വി.വിമല, വൈസ് ചെയർമാൻ ആർ.സുനു, കൗൺസിലർമാരായ റെജുല, ഷീബ, വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ്,മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേ ജിംഗ് ഡയറക്ടർ പി.സുരേഷ്, ഡയറക്ടർമാരായ എം.ആർ. മുരളി, ഐ.എ. റപ്പായി തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!