പാലക്കാട്:കോവിഡ് പ്രതിരോധ രംഗത്ത് കഴിഞ്ഞ് എട്ട് മാസ ങ്ങളാ യി ജില്ലയിലെ എന്‍എസ്എസ്,എന്‍സിസി,യൂത്ത് ക്ലബ്ബുകള്‍,മറ്റ് യുവ ജന സംഘടനകള്‍ എന്നിവ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 2ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടര്‍ അവലോകനം ചെയ്യുമെന്ന് നെ ഹ്‌റു യുവകേന്ദ്ര ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അറി യിച്ചു.ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍,കൈ കഴുകുന്നതിന് ഒരു ക്കിയ സൗകര്യങ്ങള്‍, മാസ്‌ക് വിതരണം,മരുന്ന്,ഭക്ഷണ സാധനങ്ങ ളുടെ വിതരണം, രക്തദാനം, പൊതുസ്ഥലങ്ങളിലെഅണു നശീകര ണം, ഭക്ഷണ വിതരണം, കോവിഡ് സെന്ററുകള്‍, സിഎഫ്എല്‍ടി സി, അതിഥി തൊഴിലാളികളുടെ യാത്ര, ചെക്ക് പോസ്റ്റ്, തുടങ്ങിയ മേഖലകളിലെ വളണ്ടിയര്‍ സേവനം അങ്ങനെ വിവിധ മേഖലകളി ലെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുക.നിലവില്‍ നടന്ന് വരുന്ന എസ്ടിഎസ് കാമ്പയിനും ഉള്‍പ്പെടുത്തും.ഇതുമായി ബന്ധപ്പെട്ട ഫോ ട്ടോകള്‍,റിപ്പോര്‍ട്ട് എന്നിവ nykpalakkad2020@gmail.com. എന്ന മെയി ലില്‍ ഒക്ടോബര്‍ 28നകം ലഭിക്കണമെന്നും നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!