അലനല്ലൂര്‍:പൊന്‍പാറയില്‍ അണയംകോട് ജുമാമസ്ജിദിന്റെ ഉടമ സ്ഥതയിലുള്ള തോട്ടത്തില്‍ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ട തിനെ തുടര്‍ന്ന് വനപാലകര്‍ ക്യാമറ പരിശോധിച്ചെങ്കിലും പുലി യുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല.ഇത് രണ്ടാം വട്ടമാണ് നിരീക്ഷണ ക്യാമറ പരിശോധിക്കുന്നത്.ക്യാമറ വീണ്ടും തോട്ടത്തിലെ മറ്റൊരിട ത്തേക്ക് മാറ്റി സ്ഥാപിച്ചു.കഴിഞ്ഞ പത്ത് ദിവസത്തോളമായി പൊന്‍ പാറ ഗ്രാമം പുലിപ്പേടിയിലാണ്.
ഒക്ടോബര്‍ 16ന് വെള്ളിയാഴ്ച രാത്രി ചോലമണ്ണ് റോഡില്‍ വെച്ച് പ്ര ദേശവാസികളായ തമ്പി കോന്നംചിറയില്‍,സിനീഷ് ചാമക്കാലയി ല്‍,വിഷ്ണു വടക്കേക്കര,വിനോദ വയലില്‍ എന്നിവര്‍ പൊന്‍പാറയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ റോഡിന് കുറുകെ ഓടിയെ പുലി യെകണ്ടെന്നാണ് പറയുന്നത്.ഇതിന് ശേഷം 19ന് പൊന്‍പാറയില്‍ പ്രദേശവാസിയായ ബക്കര്‍ വീടിന് സമീപത്തെ തോട്ടത്തില്‍ പശു ക്കളെ കെട്ടിയ ഭാഗത്ത് രണ്ട് പുലികളെ കണ്ടതായും അറിയിച്ചിരു ന്നു.പിറ്റേന്ന് വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയി ല്‍ തോട്ടത്തില്‍ വന്യജീവികളുടെ കാല്‍പ്പാടുകളും കണ്ടെത്തിയി രുന്നു.കഴിഞ്ഞ ദിവസം ക്യാമറ സ്ഥാപിച്ചിരുന്ന സ്ഥലത്തിന് അടു ത്തായി വന്യജീവിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. പുലി യുടേതായിരിക്കുമെന്ന നിഗമനത്തിലാണ് വനംവകുപ്പും നാട്ടുകാ രും.
അതേ സമയം ഓലപ്പാറ ഭാഗത്ത് സ്വകാര്യ തോട്ടങ്ങളോട് ചേര്‍ന്നും പിന്നീട് അണയംകോട് ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള തോട്ട ത്തിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളില്‍ വനംവകുപ്പ് സ്ഥാപി ച്ച നിരീക്ഷണ ക്യാമറകളില്‍ രണ്ട് തവണ പരിശോധന നടത്തി യെങ്കിലും പ്രദേശത്ത് കണ്ടതായി പറയപ്പെടുന്ന പുലിയുടെ ദൃശ്യ മോ മറ്റോ കണ്ടെത്താനായില്ല.പള്ളിയുടെ അധീനതയിലുള്ള തോട്ട ത്തില്‍ തന്നെ മറ്റൊരിടത്താണ് വീണ്ടും ക്യാമറ മാറ്റി സ്ഥാപിച്ചത്.
ക്യാമറയില്‍ പുലി സാന്നിദ്ധ്യം വ്യക്തമായാലേ വനംവകുപ്പ് കെണി സ്ഥാപിക്കൂ.ഇതിന് അനുമതി തേടി തിരുവിഴാംകുന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നും മേലധികാരികള്‍ക്ക് കത്തെഴുതി യിട്ടുണ്ട്.എന്നാല്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞാലും ഇല്ലെങ്കിലും കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം .ഇതി നിടെ ഓലപ്പാറ വട്ടമല ഭാഗത്തായി പുലിയെ കണ്ടതായും പറയപ്പെ ടുന്നുണ്ട്.ചൊവ്വാഴ്ച ഡിഎഫ്ഒയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധി പ്പിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ അയ്യപ്പന്‍ കുറുപ്പാടത്ത് പറഞ്ഞു.