മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7,709 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 4 പേര്‍ കണ്ണൂര്‍, 16 പേര്‍ തൃശ്ശൂര്‍,22 പേര്‍ കോഴിക്കോട്,50 പേര്‍ എറണാകുളം,55 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.374 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 195 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 173 പേര്‍, ഇതര സംസ്ഥാ നത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേര്‍, 3 ആരോഗ്യ പ്രവ ര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 419 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.132 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 78,687 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 76,631 ഫലങ്ങള്‍ ലഭിച്ചു. ഇന്ന് 343 പരിശോധനാ ഫലങ്ങളാണ് ലഭി ച്ചത്. പുതുതായി 420 സാമ്പിളുകള്‍ അയച്ചു.23,968 പേര്‍ക്കാണ് ഇതു വരെ പരിശോധനാഫലം പോസിറ്റീവായത്.16,037 പേര്‍ രോഗമുക്തി നേടി. ഇനി 961 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാ നുണ്ട് 1,63,420 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1,772 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ല യില്‍ 15,832 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭാ പരിധിയില്‍ ഉള്ളവര്‍ -72 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍- 27 പേര്‍

എലപ്പുള്ളി സ്വദേശികള്‍- 22 പേര്‍

പിരായിരി സ്വദേശികള്‍- 16 പേര്‍

ആലത്തൂര്‍, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ -10 പേര്‍ വീതം

മാത്തൂര്‍, മുതുതല സ്വദേശികള്‍ -9 പേര്‍ വീതം

ഓങ്ങല്ലൂര്‍, പുതുശ്ശേരി, തേങ്കുറിശ്ശി, വിളയൂര്‍ സ്വദേശികള്‍ -8 പേര്‍ വീതം

പട്ടാമ്പി, തൃത്താല സ്വദേശികള്‍ – 7 പേര്‍ വീതം

അലനല്ലൂര്‍, ചാലിശ്ശേരി, തിരുമിറ്റക്കോട് സ്വദേശികള്‍ -6 പേര്‍ വീതം

കാവശ്ശേരി, നാഗലശ്ശേരി, നെന്മാറ, ഷോര്‍ണൂര്‍, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികള്‍-5 പേര്‍ വീതം

മണ്ണാര്‍ക്കാട്, കടമ്പഴിപ്പുറം, കോട്ടോപ്പാടം, പട്ടിത്തറ, തരൂര്‍, തച്ചനാട്ടുകര, തെങ്കര, വടവന്നൂര്‍ സ്വദേശികള്‍-4 പേര്‍ വീതം

അകത്തേത്തറ, കരിമ്പുഴ, മണ്ണൂര്‍, നെല്ലായ, പരുതൂര്‍, പെരുവമ്പ്, വല്ലപ്പുഴ, വാണിയംകുളം സ്വദേശികള്‍-3 പേര്‍ വീതം

ആനക്കര, അയിലൂര്‍, ചളവറ, ചെര്‍പ്പുളശ്ശേരി, ചിറ്റൂര്‍ തത്തമംഗലം നഗരസഭ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കപ്പൂര്‍, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊല്ലംകോട്, കുത്തനൂര്‍, കുഴല്‍മന്ദം, പൊല്‍പ്പുള്ളി, പുതുനഗരം സ്വദേശികള്‍ 2 പേര്‍ വീതം

കണ്ണാടി, കരിമ്പ, കൊടുമ്പ്, കോങ്ങാട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂര്‍, ലക്കിടി പേരൂര്‍, മലമ്പുഴ, മങ്കര, മുണ്ടൂര്‍, മുതലമട, പട്ടഞ്ചേരി, പുതുപ്പരിയാരം, പുതുക്കോട്, തച്ചമ്പാറ, വണ്ടാഴി സ്വദേശികള്‍ – ഒരാള്‍ വീതം

ജില്ലയില്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തത് 14 കേസ്

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശ ങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് വൈകിട്ട് 5.30 വരെ പോലീസ് നടത്തിയ പരിശോധനയില്‍ 14 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 25 പേരെ അറസ്റ്റ് ചെയ്തു.

മാസ്‌ക് ധരിക്കാത്ത 254 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 254 പേര്‍ക്കെ തിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവ ശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!