അലനല്ലൂര്‍:നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ കെ എസ് യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി മൊമെന്റോ നല്‍കി ആദരി ച്ചു.കെ എസ് യു സംസ്ഥാന സെക്രട്ടറി പികെ അഭിരാം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സികെ ഷാഹിദ് അധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി മുഖ്യാതിഥിയായിരുന്നു.അന്‍ഷിദ.കെ,ഷാക്കിറ പി.എച്ച് റമീസ് കെ, ലുബ്ന കെ.പി, അദീബ കെ എന്നിവരെ ആണ് ആദരിച്ചത്. കെ.എസ്. യു ജില്ലാ ജനറല്‍ സെക്രട്ടറി സംഗീത് എസ് കുമാര്‍,ഒറ്റപ്പാലം നിയോ ജക മണ്ഡലം പ്രസിഡന്റ് ജസീല്‍, മണ്ഡലം വൈസ് പ്രസിഡന്റ് ജസീല്‍ ഹംസ, ജനറല്‍ സെക്രട്ടറിമാരായ ഷാനില്‍ മംഗലത്ത്, നബീ ല്‍ വട്ടമണ്ണപ്പുറം, ഹനാന്‍ വടക്കന്‍,മുന്ന ഷഹബാസ്, വാവ പൊന്‍ പാറ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!