കോട്ടോപ്പാടം:ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപ വറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ ത്ഥികള്‍ക്കായി നടപ്പാക്കുന്ന സ്റ്റെപ് പരിശീലന പരിപാടിയുടെ ഭാഗ മായുള്ള ടാലന്റ് ക്വിസ് സിരീസിലെ ആദ്യ മത്സരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കും.കേരളത്തെക്കുറിച്ചുള്ള ചോദ്യ ങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള ‘എന്റെ കേരളം’ ക്വിസ് വൈകു ന്നേരം 8 മണിക്ക് ഗൂഗിള്‍ ഫോം മുഖേനയാണ് സംഘടിപ്പിക്കുന്നത്. കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ 8,9,10 ക്ലാസ്സുകളില്‍ പഠി ക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാം. നിശ്ചിത ശതമാനം മാര്‍ക്ക് നേടു ന്നവരെ സിവില്‍ സര്‍വീസ് അടക്കമുള്ള മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനായുള്ള ഗേറ്റ്‌സിന്റെ പഞ്ചവത്സര സ്റ്റെപ് പരി ശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും.
വിദ്യാഭ്യാസ-സാമൂഹ്യ മുന്നേറ്റത്തിനായി ഗേറ്റ്‌സ് നടപ്പിലാക്കുന്ന വിവിധ കര്‍മ്മപദ്ധതികളുടെ ഭാഗമായാണ് മിടുക്കരായ വിദ്യാര്‍ ത്ഥികള്‍ക്കുള്ള പരീശീലനം ആവിഷ്‌കരിച്ചിട്ടുള്ളത്.ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് പ്രശംസാപത്രവും സമ്മാനങ്ങളും നല്‍കും. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ താഴെ പറയുന്ന നമ്പറുകളില്‍ പേര്,ക്ലാസ്, സ്‌കൂള്‍,സ്ഥലം എന്നിവ രേഖപ്പെടുത്തി വാട്ട്‌സ് ആപ്പ്, എസ്.എം.എസ് വഴി രജിസ്‌ട്രേഷന്‍ നടത്തണം.9446939401, 9847982792, 9447743117.
അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് വിവിധ മത്സരപരീക്ഷകള്‍ ക്കുള്ള പരിശീലനം,വനിതകള്‍ക്ക് തയ്യല്‍ പരിശീലനം, വിദ്യാര്‍ത്ഥി കള്‍ക്ക് ഉപരിപഠന മാര്‍ഗനിര്‍ദ്ദേശങ്ങള്‍,കൗണ്‍സിലിങ്,കരിയര്‍ ഗൈഡന്‍സ്, വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കുള്ള പരിശീല നം, ലീഡര്‍ഷിപ്പ് ട്രൈനിങ്ങ്,രക്ഷാകര്‍തൃ ബോധവല്‍ക്കരണം, ജീവകാരുണ്യ-സാന്ത്വന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും തികച്ചും സൗജന്യമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമൂഹ്യ സന്നദ്ധ സംഘടനയായ ഗേറ്റ്‌സിന്റെ നേതൃത്വത്തില്‍ നടപ്പാക്കും.
ആലോചനാ യോഗം ഗേറ്റ്‌സ് ചീഫ് പേട്രണ്‍ കൂടിയായ പൊതുവിദ്യാ ഭ്യാസ വകുപ്പ് ജോ.ഡയറക്ടര്‍ എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം, അക്കാദമിക് കോംപ്ലക്‌സ് ചെയര്‍മാന്‍ എം.പി.സാദിഖ്,ഇ.റഷീദ്,ഒ.മുഹമ്മദാലി,കെ.ടി.അബ്ദുള്ള,കെ.മൊയ്തുട്ടി,സലീം നാലകത്ത്,കെ. എ.ഹുസ്‌നി മുബാറക്,എ.കെ.കുഞ്ഞയമു, കെ.ഫെമിഷ് എന്നിവര്‍ സംസാരിച്ചു.