വാളയാര്‍:മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് പോകുന്ന വരെ നേര്‍വഴിക്ക് കൊണ്ടുവരിക എന്ന ലക്ഷ്യവുമായി എക്‌സൈ സ് വിമുക്തി മിഷന്‍ ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനിക ളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. വാളയാറി ല്‍ ഉണ്ടായ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപ ടി. വാളയാറിലെ ചെല്ലന്‍കാവ് ആദിവാസി കോളനിയില്‍ നിന്നാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളെ കൂട്ടം ചേര്‍ക്കാതെ വീടുകള്‍ തോറും കയറിയിറങ്ങിയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പുറമേ മറ്റ് പ്രശ്‌നങ്ങള്‍ ചോദിച്ച് അറിയുന്നതിനും സാധ്യമെങ്കില്‍ പരിഹരിക്കുന്നതിനും ശ്രമിക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാജി.എസ് രാജന്‍ പറഞ്ഞു.
ജില്ലയിലെ എല്ലാ പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും ബോധ വത്ക്കരണ പ്രവര്‍ത്തനം വരും ദിവസങ്ങളില്‍ നടത്തും.വിമുക്തി മിഷന്‍ തയ്യാറാക്കിയ മദ്യത്തിനെതിരെയുള്ള പോസ്റ്ററുകള്‍ കോള നിയിലെ പ്രധാന സ്ഥലങ്ങളില്‍ പതിച്ചു.ഭരണപരിഷ്‌കാര കമ്മീഷ ന്‍ ചെയര്‍മാന്‍ വി. എസ് അച്യുതാനന്ദന്‍ എം.എല്‍.എ.യുടെ പ്രത്യേ ക നിര്‍ദേശപ്രകാരമാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ എസ്. ജയപാലന്‍, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ പി.കെ സതീഷ്, ക്ലിനി ക്കല്‍ സൈക്കോളജിസ്റ്റ് അന്‍സാര്‍ കോടശ്ശേരി, ഐ.സി.ഡി. എസ് സൂപ്പര്‍വൈസര്‍ സരസ്വതി, ഊരുമൂപ്പന്‍ വിശ്വനാഥന്‍, ഭരണപരിഷ് കാര കമ്മീഷന്‍ ചെയര്‍മാന്‍ വി .എസ് അച്യുതാനന്ദന്‍ എം.എല്‍.എ .യുടെ പി.എ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്ക്കരണം നടത്തുന്നത്.