മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7,491 പേര്.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലും, രണ്ടുപേര്‍ തിരുവന ന്തപുരം, 9 പേര് തൃശ്ശൂര്‍, 21 പേര് കോഴിക്കോട്, 32 പേര് എറണാകുളം, 35 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 465 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോ ഗബാധ ഉണ്ടായ 226 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 227 പേര്, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേര്, 3 ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 239 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.121 പേരെ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 77,184 സാമ്പിളുകള്‍ പരിശോധ നയ്ക്കായി അയച്ചതില്‍ 74972 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി. 806 പരിശോധനാ ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. പുതുതായി 497 സാമ്പി ളുകള്‍ അയച്ചു.22,606 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. 14,860 പേര് രോഗമുക്തി നേടി. ഇതുവരെ 1,58,778 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 890 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. ജില്ലയില്‍ 16,578 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -62 പേർ
ഒറ്റപ്പാലം സ്വദേശികൾ-31 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-25 പേർ
പട്ടാമ്പി സ്വദേശികൾ-18 പേർ
നാഗലശ്ശേരി സ്വദേശികൾ-17 പേർ
കരിമ്പ, കുലുക്കല്ലൂർ സ്വദേശികൾ – 15 പേർ വീതം
കണ്ണമ്പ്ര സ്വദേശികൾ-14 പേർ
കരിമ്പുഴ, ലക്കിടി പേരൂർ സ്വദേശികൾ- 13 പേർ വീതം
തൃത്താല, ചെറുപ്പളശ്ശേരി സ്വദേശികൾ – 12 പേർ വീതം
ആലത്തൂർ, നെന്മാറ സ്വദേശികൾ – 11 പേർ വീതം
മേലാർകോട് സ്വദേശികൾ -10 പേർ
തൃക്കടീരി, കൊപ്പം, കൊടുവായൂർ സ്വദേശികൾ -9 പേർ വീതം
കിഴക്കഞ്ചേരി, തിരുവേഗപ്പുറ സ്വദേശികൾ -8 പേർ വീതം
ചിറ്റൂർ-തത്തമംഗലം നഗരസഭ, പട്ടിത്തറ, കുഴൽമന്ദം സ്വദേശികൾ -7 പേർ വീതം
അകത്തേത്തറ, ആനക്കര സ്വദേശികൾ -6 പേർ വീതം
തിരുമിറ്റക്കോട്, പുതുശ്ശേരി സ്വദേശികൾ – 5 പേർ വീതം
മങ്കര, മാത്തൂർ, കപ്പൂർ, പെരിങ്ങോട്ടുകുറിശ്ശി, കൊടുമ്പ് സ്വദേശികൾ – 4 പേർ വീതം
മരുതറോഡ്, കാഞ്ഞിരപ്പുഴ, വല്ലപ്പുഴ, കാരാകുറുശ്ശി, വടക്കഞ്ചേരി, വെള്ളിനേഴി, പുതുക്കോട്, വടവന്നൂർ, പുതൂർ, കണ്ണാടി, നെല്ലായ സ്വദേശികൾ -3 പേർ വീതം
മണ്ണാർക്കാട്, ഷോളയൂർ, പല്ലശ്ശന, വണ്ടാഴി, നല്ലേപ്പിള്ളി, വിളയൂർ, അഗളി, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, പുതുനഗരം, നെല്ലിയാമ്പതി, മലമ്പുഴ, ചാലിശ്ശേരി സ്വദേശികൾ -2 പേർ വീതം
കൊഴിഞ്ഞാമ്പാറ, കടമ്പഴിപ്പുറം, കോട്ടോപ്പാടം, അമ്പലപ്പാറ, തരൂർ, അലനല്ലൂർ, ഷൊർണൂർ, കുത്തനൂർ, പിരായിരി, മുണ്ടൂർ, പെരുവമ്പ്, തേങ്കുറിശ്ശി, തെങ്കര, വാണിയംകുളം, കൊല്ല ങ്കോട്, മുതുതല, പട്ടഞ്ചേരി, മുതലമട, തച്ചമ്പാറ, പരുതൂർ, പറളി സ്വദേശികൾ ഒരാൾ വീതം.
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 15 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 22) വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ 15 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 26 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 261 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 261 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.