മണ്ണാര്‍ക്കാട്: ജനന രജിസ്‌ട്രേഷനുകളില്‍ പേരു ചേര്‍ക്കുവാന്‍ സാധി ക്കാതെപോയ അപേക്ഷകര്‍ക്ക് 2021 ജൂണ്‍ 22 വരെ സമയപരിധി അ നുവദിച്ചിരിക്കുന്നതായി മണ്ണാര്‍ക്കാട് നഗരസഭ ജനന മരണ വിവാ ഹ രജിസ്ട്രാര്‍ അറിയിച്ചു. പൊതുജനങ്ങളുടെ പരാതികള്‍ കണക്കി ലെടുത്തും കോവിഡ് സാഹചര്യം പരിഗണിച്ചും സമയപരിധി ഒരു വര്‍ഷംകൂടി നീട്ടിയതായുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടി സ്ഥാനത്തിലാണിത്.നിലവിലുള്ള ജനനമരണ രജിസ്‌ട്രേഷന്‍ നിയമ പ്രകാരം 2015 ജൂണ്‍ 22 വരെ ജനിച്ചിട്ടുള്ള കുട്ടികളുടെ ജനന രജിസ്റ്റ റില്‍ പേരു ചേര്‍ക്കുന്നതിനുള്ള സമയപരിധി 2020 ജൂണ്‍ 23നാണ് അവസാനിച്ചത്. ഈ സമയപരിധിക്കുള്ളില്‍ പേരു ചേര്‍ക്കാന്‍ കഴി യാത്തവര്‍ 2020 ജൂണ്‍ 23ന് ശേഷം നല്‍കിയിട്ടുള്ള അപേക്ഷകള്‍ ധാരാളമുണ്ട്. ഇതുസംബന്ധിച്ച് നിരവധിപരാതികള്‍ വിവിധ തദ്ധേ ശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ജനന-മരണ ചീഫ് രജിസ്ട്രാര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് സമയപ രിധി 2021 ജൂണ്‍ 22വരെ നീട്ടാനുള്ള നിര്‍ദേശംവന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ജനന മരണ വിവാഹ രജിസ്ട്രാര്‍ അറിയിച്ചു.