അലനല്ലൂര്‍: പഞ്ചായത്തില്‍ 29 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീ കരിച്ചു.ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട്ചെയ്യ പ്പെട്ട ദിവസമാണ് ഇന്ന്.സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് 117 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 27 പേര്‍ക്കും മറ്റു ആശു പത്രികളില്‍ നടത്തിയ ടെസ്റ്റില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവാ യത്. ഒന്നാം വാര്‍ഡില്‍ നാലും, നാലാം വാര്‍ഡില്‍ മൂന്നും, ആറാം വാര്‍ഡില്‍ ഒന്നും, ഒമ്പതാം വാര്‍ഡില്‍ രണ്ടും, പത്താം വാര്‍ഡില്‍ ഒന്നും, 12-ാം വാര്‍ഡില്‍ ഒന്നും, 14-ാം വാര്‍ഡില്‍ രണ്ടും, 15-ാം വാര് ഡില് ഒന്നും, 17-ാം വാര്‍ഡില്‍ ഒന്നും, 19-ാം വാര്‍ഡില്‍ ആറും, 20-ാം വാര്‍ഡില്‍ ഒന്നും, 22-ാം വാര്‍ഡില്‍ രണ്ടും, 23-ാം നാലും പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 15 പേരുടെ ഉറവിടം വ്യക്തമല്ല. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായ മൂന്ന് പേര് താഴെക്കോട് ഗ്രാമപഞ്ചായത്ത് സ്വദേശികളാണ്.