മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7278 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്ത പുരം, 5 പേര്‍ തൃശ്ശൂര്‍, 19 പേര്‍ കോഴിക്കോട്, 39 പേര്‍ എറണാകുളം, 57 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 417 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 200 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 211 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 373 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.137 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 76687 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 74166 പരിശോധനാ ഫലങ്ങളാണ് ലഭ്യമായി.ഇന്ന് 649 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു.പുതുതായി 561 സാമ്പിളുകള്‍ അയച്ചു.22141 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവ രെ 14,621 പേര്‍ രോഗമുക്തി നേടി. ഇനി 1434 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 157888 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1320 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 16419 പേര്‍ വീടു കളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.