മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7246 പേര്‍.ഇവര്‍ക്ക് പുറമേപാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്ത പുരം, 4 പേര്‍ തൃശ്ശൂര്‍, 17 പേര്‍ കോഴിക്കോട്, 37 പേര്‍ എറണാകുളം, 50 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 403 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോ ഗബാധ ഉണ്ടായ 242 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 152 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 271 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.101 പേരെ ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയും ചെയ്തു.ഇതുവരെ 76126 സാമ്പിളുകള്‍ പരിശോധനയ്ക്കാ യി അയച്ചതില്‍ 73517 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി. ഇന്ന് 304 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.പുതുതായി 702 സാമ്പിളുകള്‍ അയച്ചു.21724 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീ വായത്. ഇതുവരെ 14248 പേര്‍ രോഗമുക്തി നേടി. ഇനി 1523 സാമ്പി ളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 156568 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 723 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 16864 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 12 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശ ങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് വൈകിട്ട് 6 വരെ പോലീസ് നടത്തിയ പരിശോധനയിൽ 12 കേസ് രജിസ്റ്റർ ചെയ്ത തായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയി ച്ചു. ഇത്രയും കേസുകളിലായി 15 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 241 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 241 പേർക്കെ തിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവ ശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.