മണ്ണാര്‍ക്കാട്: സൈലന്റ് വാലി വനമേഖലയില്‍ അതിക്രമിച്ച് കടന്ന് വന്യമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ഒരാള്‍കൂടി വനംവകുപ്പി ന്റെ പിടിയിലായി.പുലാമന്തോള്‍ വളപുരം അബ്ദു റഹിമാന്‍(60) ആണ് അറസ്റ്റിലായത്.സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതി ഇന്നാണ് അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങിയത്. കേസിലെ ഏഴാം പ്രതിയാണ് ഇയാളെന്ന് അധികൃതര്‍ അറിയിച്ചു.ഇതോടെ നായാട്ട് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. മൂന്നുപേര്‍കൂടി ഇനിയും പിടിയിലാവാനുണ്ട്.
തത്തേങ്ങലം ഭാഗത്ത് വനമേഖലയില്‍ ഒരു വര്‍ഷത്തിന് മുമ്പ് മലയ ണ്ണാനേയും രണ്ട് കരിങ്കുരങ്ങിനേയും രണ്ട് മലയണ്ണാന്‍ എന്നിവയെ വേട്ടയാടുന്നതിന് തിര എത്തിച്ച ആളാണ്.പ്രതിക്ക് 12 ബോര്‍ ഡബി ള്‍ ബാരല്‍ ലൈസന്‍സ് ഉള്ള തോക്ക് ഉണ്ട്. ഈ തോക്കിന് വാങ്ങുന്ന തിരയാണ് വേട്ടക്കായി നാടന്‍ തോക്കുകള്‍ക്ക് ഉപയോഗിക്കുന്നത്. താഴേക്കോട് പഞ്ചായത്തിലെ കുറ്റിപ്പുളിയിലുള്ള സൈനുദ്ദീന്‍ ,തെ ങ്കര ഭാഗത്തുള്ള അനി എന്നിവരുടെ കൈവശമാണ് നാടന്‍ തോക്കു ള്ളത്.തിരകള്‍ വാങ്ങുന്നതിന് കര്‍ണാടക കുടകില്‍ നിന്നുള്ള സ്ഥാ പനത്തില്‍ നിന്നുമാണ് തിരവാങ്ങുന്നത്.കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുള്ളതായി വനംവകുപ്പ് അറിയിച്ചു.മണ്ണാര്‍ക്കാട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ആര്‍. സജീവ്, സെ ക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. രാജേഷ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ എസ്. ഷിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹിമാനെ കോടതിയില്‍ ഹാജരാ ക്കി.വന്യജീവി സംരക്ഷണ നിയമം,വനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.ആയുധ നിയമ പ്രകാരം കേസെടുക്കാനായി പോലീസിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.