അലനല്ലൂര്‍:ഉപ്പുകുളം പൊന്‍പാറയില്‍ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസി അറിയിച്ചതിനെ തുടര്‍ന്ന് ഓലപ്പാറ ഭാഗത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറകള്‍ അടുത്ത ദിവസം വനംവകുപ്പ് പരിശോധി ക്കും.ക്യാമറയില്‍ പുലിയുടെ സാന്നിദ്ധ്യം ഉറപ്പിച്ചാല്‍ കെണി സ്ഥാ പിക്കല്‍ അടക്കമുളള നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്നലെ രാത്രി പത്തരയോടെ പൊന്‍പാറ യിലെ വട്ടത്തുമാക്കലില്‍ ബാബുവിന്റെ റബ്ബര്‍ തോട്ടത്തില്‍ വെച്ച് സമീപവാസിയായ തോട്ടുമ്പുറത്ത് ബക്കര്‍,മകന്‍ ജവാദ് എന്നിവ രാണ് രണ്ട് പുലികളെ കണ്ടതായി പറയുന്നത്.വെളിച്ചം അടിച്ച് ശബ്ദമുണ്ടാക്കിയതോടെ പുലികള്‍ ഓടിയകന്നതായാണ് പറയുന്നത്.
ഇന്ന് രാവിലെ പുലിയ കണ്ടതായി അറിയിച്ച റബ്ബര്‍ തോട്ടത്തില്‍ വനപാലകര്‍ എത്തി പരിശോധിച്ചിരുന്നു.ഇവിടെ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.ഇത് പുലിയുടേതായിരിക്കാ മെന്ന നിഗമനത്തിലാണ് വനംവകുപ്പും നാട്ടുകാരും.ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പ്രദേശത്തെ പുലിയെ കണ്ടതായി പറയുന്ന ത്.ഇതോടെ പ്രദേശവാസികളുടെ ഭീതിയും ഇരട്ടിയായി.കഴിഞ്ഞ വെള്ളിയാഴ്ച പൊന്‍പാറ ഭാഗത്ത് നാലംഗ സംഘം പുലിയെ കണ്ടതാ യി അറിയിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.