മണ്ണാര്‍ക്കാട്:കരനെല്‍ കൃഷിയില്‍ വിജയം വിളവെടുത്ത് മണ്ണാര്‍ ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്.കൊയ്ത്തുത്സവം പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.സുരേഷ്,സെക്രട്ടറി എം പുരുഷോത്തമന്‍,വൈസ് പ്രസിഡന്റ് രമാ സുകുമാരന്‍ മറ്റ് ഭരണസമിതി അംഗങ്ങള്‍,ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സുഭിക്ഷ കേരളം,ഹരിത കേരളം പദ്ധതി പ്രകാരം പെരിമ്പടാരി പോത്തോഴിക്കാവ് പഴയ തീപ്പെട്ടി കമ്പനിക്ക് സമീപത്ത് ഒരേക്കര്‍ സ്ഥലത്താണ് ബാങ്കിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി നടത്തിയത് .മാസങ്ങള്‍ക്ക് നെല്‍കൃഷി ആരംഭിച്ചത്.അത്യുത്പാദന ശേഷി യുള്ള പൊന്‍മണി വിത്താണ് ഉപയോഗിച്ചത്.
കാട്ടുപന്നി ശല്ല്യത്തെ അതിജീവിച്ചാണ് കരനെല്‍കൃഷിയില്‍ മികച്ച വിളവ് സ്വന്തമാക്കിയിരിക്കുന്നത്.പോത്തോഴിക്കാവിലെ കൃഷിയിടത്തില്‍ പച്ചക്കറി കൃഷിയും ഇടവിളയായി കൈതച്ചക്ക കൃഷിയും നടന്ന് വരുന്നുണ്ട്.