പാലക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴി യുന്നവരുടെ എണ്ണം ഏഴായിരം കടന്നു.നിലവില്‍ 7192 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാ രായ ഒരാള്‍ വീതം ആലപ്പുഴ,കണ്ണൂര്‍ ജില്ലകളിലും,രണ്ടു പേര്‍ തിരു വനന്തപുരം,4 പേര്‍ തൃശ്ശൂര്‍,17 പേര്‍ കോഴിക്കോട്,50 പേര്‍ മലപ്പുറം,32 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ സമ്പര്‍ ക്കത്തിലൂടെ രോഗബാധ ഉണ്ടായ 179 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 162 പേര്‍, വിദേശത്തുനിന്ന് വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.275 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.195 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 75149 സാമ്പിളുകള്‍ പരി ശോധനയ്ക്കായി അയച്ചതില്‍ 72210 പരിശോധനാ ഫലങ്ങള്‍ ലഭ്യ മായി.ഇന്ന് 574 പരിശോധനാ ഫല ങ്ങളാണ് ലഭിച്ചത്. പുതുതായി 446 സാമ്പിളുകള്‍ അയച്ചു.ജില്ലയില്‍ ഇതുവരെ 21050 പേര്‍ക്കാണ് പരി ശോധനാഫലം പോസിറ്റീവാ യത്.13630 പേര്‍ രോഗമുക്തി നേടി. ഇനി 1857 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതു വരെ 154582 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 875 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ല യില്‍ 17263 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അഗളി സ്വദേശികൾ-2 പേർ
അകത്തേത്തറ സ്വദേശികൾ-7 പേർ
അലനല്ലൂർ സ്വദേശികൾ-27 പേർ
ആലത്തൂർ സ്വദേശികൾ-4 പേർ
അമ്പലപ്പാറ സ്വദേശികൾ-3 പേർ
ആനക്കര സ്വദേശികൾ-3 പേർ
അനങ്ങനടി സ്വദേശികൾ-2 പേർ
മണ്ണാർക്കാട് സ്വദേശികൾ-10 പേർ
ചളവറ സ്വദേശികൾ-11 പേർ
ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികൾ-6 പേർ
കടമ്പഴിപ്പുറം സ്വദേശികൾ-2 പേർ
കണ്ണാടി സ്വദേശികൾ-5 പേർ
കണ്ണമ്പ്ര സ്വദേശികൾ-7 പേർ
കപ്പൂർ സ്വദേശികൾ-8 പേർ
കാവശ്ശേരി സ്വദേശികൾ-3 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-5 പേർ
കൊടുമ്പ് സ്വദേശികൾ-9 പേർ
കൊടുവായൂർ സ്വദേശികൾ-8 പേർ
കൊല്ലങ്കോട് സ്വദേശികൾ-2 പേർ
കോട്ടായി സ്വദേശികൾ-3 പേർ
കോട്ടോപ്പാടം സ്വദേശികൾ-4 പേർ
കുലുക്കല്ലൂർ സ്വദേശികൾ-3 പേർ
കുഴൽമന്ദം സ്വദേശികൾ-9 പേർ
മലമ്പുഴ സ്വദേശികൾ-3 പേർ
മാത്തൂർ സ്വദേശികൾ-8 പേർ
മുതുതല സ്വദേശികൾ-6 പേർ
നാഗലശ്ശേരി സ്വദേശികൾ-3 പേർ
നെല്ലായ സ്വദേശികൾ-3 പേർ
നെന്മാറ സ്വദേശികൾ-3 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-14 പേർ
ഒറ്റപ്പാലം സ്വദേശികൾ-27 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-42 പേർ
പട്ടാമ്പി സ്വദേശികൾ-13 പേർ
പട്ടിത്തറ സ്വദേശികൾ-2 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-5 പേർ
പിരായിരി സ്വദേശികൾ-3 പേർ
പൊൽപ്പുള്ളി സ്വദേശികൾ-3 പേർ
പുതുനഗരം സ്വദേശികൾ-5 പേർ
പുതുപ്പരിയാരം സ്വദേശികൾ-4 പേർ
പുതുശ്ശേരി സ്വദേശികൾ-9 പേർ
പുതുക്കോട് സ്വദേശികൾ-2 പേർ
തച്ചമ്പാറ സ്വദേശികൾ-2 പേർ
തിരുമിറ്റക്കോട് സ്വദേശികൾ-9പേർ
തൃത്താല സ്വദേശികൾ-2 പേർ
വല്ലപ്പുഴ സ്വദേശികൾ-2 പേർ
വിളയൂർ സ്വദേശികൾ-2 പേർ
അയിലൂർ, ചാലിശ്ശേരി, കാരാകുറുശ്ശി, കരിമ്പ, കോങ്ങാട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, മങ്കര, മരുതറോഡ്, മുണ്ടൂർ, മുതലമട, പല്ലശ്ശന, പറളി, പെരുമാട്ടി, പെരുവമ്പ്, ശ്രീകൃഷ്ണപുരം, തിരുവേഗപ്പുറ, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ ഒരാൾ വീതം.
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 24 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശ ങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ 24 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 50 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 224 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 224 പേർക്കെതി രെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യ കത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.