മണ്ണാര്‍ക്കാട്:ഹരിത കേരളം,സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗ മായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ കരനെല്‍കൃഷി വിളവെടുപ്പിന് തയ്യാറായി.കൊയ്ത്തുത്സവം നാളെ രാവിലെ പത്ത് മണിയ്ക്ക് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പെരിമ്പടാരി പോത്തോഴിക്കാവ് പഴയ തീപ്പെട്ടി കമ്പനിക്ക് സമീപ ത്ത് ഒരേക്കര്‍ സ്ഥലത്താണ് ബാങ്കിന്റെ നെല്‍കൃഷി.മാസങ്ങള്‍ക്ക് നെല്‍കൃഷി ആരംഭിച്ചത്.അത്യുത്പാദന ശേഷിയുള്ള പൊന്‍മണി വിത്താണ് ഉപയോഗിച്ചത്.കാട്ടുപന്നി ശല്ല്യത്തെ അതിജീവിച്ചാണ് കരനെല്‍കൃഷിയില്‍ മികച്ച വിളവ് സ്വന്തമാക്കിയിരിക്കുന്നത്.
നെല്‍കൃഷിയ്ക്ക് പുറമേ നാല് ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി യും ഇടവിളയായി കൈതച്ചക്ക കൃഷിയുമുണ്ട്.ആദ്യഘട്ട പച്ചക്കറി കൃഷി വിജയമായിരുന്നു.ഇതോടെ രണ്ടാം തവണയും പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.