പാലക്കാട്:ജില്ലയില്‍ ഒക്ടോബര്‍ 20 മുതല്‍ സഹകരണ സംഘങ്ങ ളെ ഉള്‍പ്പെടുത്തി നെല്ല് സംഭരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കും. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ സഹക രണ സംഘം പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ച യിലാണ് തീരുമാനമായത്.ഒക്ടോബര്‍ 19 ന് സഹകരണ സംഘങ്ങ ള്‍ സപ്ലൈകോയുമായി കരാര്‍ ഒപ്പിടും. 35 സഹകരണ സംഘങ്ങളാ ണ് നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇവയില്‍ ചിലത് നെല്ല് അരിയാക്കി മാറ്റുന്നതിനുളള സന്നദ്ധതയും പ്രകടിപ്പി ച്ചിട്ടുണ്ട്.
ഏറ്റെടുത്ത നെല്ല് കഞ്ചിക്കോട് കിന്‍ഫ്ര, ആലത്തൂര്‍ വെയര്‍ ഹൗ സിംഗ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഗോഡൗണുകളില്‍ ശേഖ രിക്കാനുള്ള സൗകര്യം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. വിവി ധ ഭാഗങ്ങളിലായുള്ള സഹകരണ സംഘങ്ങള്‍ക്ക് അതതു പ്രദേശ ത്തെ പാടശേഖരങ്ങള്‍ തന്നെ അനുവദിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. അതേ സമയം നെല്ലുസംഭരണത്തിന് കൂടുതല്‍ സ്വകാര്യ മില്ലുകാര്‍ സന്നദ്ധത അറിയിച്ചാല്‍ അവരെ കൂടി ഉള്‍പ്പെ ടുത്താനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. നിലവില്‍ രണ്ട് സര്‍ ക്കാര്‍ മില്ലുകള്‍ ഉള്‍പ്പെടെ അഞ്ച് മില്ലുകള്‍ നെല്ല് സംഭരണം നടത്തി വരികെയാണ് സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള സംഭര ണത്തിന് ധാരണ ആയത്.
പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വി. സുരേഷ് ബാബു, ജില്ലാ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ അനിത ടി. ബാലന്‍, അഗ്രികള്‍ച്ചറല്‍ അഡീഷണല്‍ ഡയറക്ടര്‍ ( മാര്‍ക്കറ്റിംഗ്) എല്‍.ആര്‍.മുരളി, സപ്ലൈകോ റീജണല്‍ മാനേജര്‍ ശിവകാമി അമ്മാളു, പാഡി മാനേജര്‍ അനൂപ്, പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ മാരായ പി. കൃഷ്ണകുമാരി, മുകുന്ദകുമാര്‍, തെരഞ്ഞെടുത്ത സഹക രണ സംഘം പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.