മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6773 പേര്.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ,കണ്ണൂര്‍ ജില്ലകളിലും, രണ്ടുപേര്‍ തിരുവന ന്തപുരം,7 പേര് തൃശ്ശൂര്‍, 17 പേര് കോഴിക്കോട്, , 46 പേര് മലപ്പുറം,57 പേര് എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 648 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 434 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 187 പേര്, ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും ആയി വന്ന 10 പേര്, 17 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 322 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 173 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 73581 സാമ്പിളു കള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 71015 പരിശോധനാ ഫല ങ്ങള് ലഭ്യമായി. ഇന്ന് 414 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതു തായി 485 സാമ്പിളുകള്‍ അയച്ചു. 20020 പേര്‍ക്കാണ് ഇതുവരെ പരി ശോധനാഫലം പോസിറ്റീവായത്.13,012 പേര് രോഗമുക്തി നേടി. ഇനി 1484 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 152584 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതില്‍ ഇന്ന് മാത്രം 684 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. ജില്ലയി ല്‍ 16871 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അഗളി സ്വദേശികൾ – 4 പേർ
അകത്തേത്തറ സ്വദേശികൾ – 10 പേർ
അലനല്ലൂർ സ്വദേശികൾ – 9 പേർ
ആലത്തൂർ സ്വദേശികൾ – 9 പേർ
അമ്പലപ്പാറ സ്വദേശികൾ – 13 പേർ
ആനക്കര സ്വദേശികൾ – 3 പേർ
അയിലൂർ സ്വദേശികൾ – 4 പേർ
മണ്ണാർക്കാട് സ്വദേശികൾ – 4 പേർ
ചാലിശ്ശേരി സ്വദേശികൾ – 2 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ – 26 പേർ
ചിറ്റൂർ-തത്തമംഗലം നഗരസഭ സ്വദേശികൾ – 3 പേർ
എലപ്പുള്ളി സ്വദേശികൾ – 2 പേർ
എരിമയൂർ സ്വദേശികൾ – 2 പേർ
കടമ്പഴിപ്പുറം സ്വദേശികൾ – 2 പേർ
കാഞ്ഞിരപ്പുഴ സ്വദേശികൾ – 5 പേർ
കണ്ണമ്പ്ര സ്വദേശികൾ – 4 പേർ
കാരാകുറുശ്ശി സ്വദേശികൾ – 7 പേർ
കരിമ്പ സ്വദേശികൾ – 7 പേർ
കാവശ്ശേരി സ്വദേശികൾ – 7 പേർ
കിഴക്കഞ്ചേരി സ്വദേശികൾ – 3പേർ
കേരളശ്ശേരി സ്വദേശികൾ – 3 പേർ
കൊടുമ്പ് സ്വദേശികൾ – 2പേർ
കൊടുവായൂർ സ്വദേശികൾ – 9പേർ
കൊല്ലംകോട് സ്വദേശികൾ – 5 പേർ
കോങ്ങാട് സ്വദേശികൾ- 27 പേർ
കൊപ്പം സ്വദേശികൾ – 10 പേർ
കോട്ടായി സ്വദേശികൾ – 6 പേർ
കുലുക്കല്ലൂർ സ്വദേശികൾ – 6 പേർ
കുമരംപുത്തൂർ സ്വദേശികൾ – 8 പേർ
കുഴൽമന്ദം സ്വദേശികൾ – 5 പേർ
മങ്കര സ്വദേശികൾ – 17 പേർ
മേലാർകോട് സ്വദേശികൾ – 2പേർ
മുണ്ടൂർ സ്വദേശികൾ – 3 പേർ
മുതലമട സ്വദേശികൾ- 4 പേർ
മുതുതല സ്വദേശികൾ – 18 പേർ
നാഗലശ്ശേരി സ്വദേശികൾ – 18 പേർ
നെല്ലായ സ്വദേശികൾ – 8 പേർ
നെന്മാറ സ്വദേശികൾ – 20 പേർ
ഓങ്ങല്ലൂർ സ്വദേശികൾ – 21 പേർ
ഒറ്റപ്പാലം സ്വദേശികൾ – 58 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ – 45 പേർ
പല്ലശ്ശന സ്വദേശികൾ – 3 പേർ
പറളി സ്വദേശികൾ – 18 പേർ
പരുതൂർ സ്വദേശികൾ- 5 പേർ
പട്ടാമ്പി സ്വദേശികൾ -19 പേർ
പെരുവെമ്പ് സ്വദേശികൾ -3 പേർ
പിരായിരി സ്വദേശികൾ -13 പേർ
പൊൽപ്പുള്ളി സ്വദേശികൾ -6 പേർ
പൂക്കോട്ടുകാവ് സ്വദേശികൾ -4 പേർ
പുതുനഗരം സ്വദേശികൾ -13 പേർ
പുതുപ്പരിയാരം സ്വദേശികൾ -35 പേർ
പുതുശ്ശേരി സ്വദേശികൾ -21പേർ
പുതുക്കോട് സ്വദേശികൾ -6 പേർ
തച്ചമ്പാറ സ്വദേശികൾ -3 പേർ
തച്ചനാട്ടുകര സ്വദേശികൾ -2 പേർ
തെങ്കര സ്വദേശികൾ -2 പേർ
തേങ്കുറിശ്ശി സ്വദേശികൾ -9 പേർ
തിരുമിറ്റക്കോട് സ്വദേശികൾ -3 പേർ
തിരുവേഗപ്പുറ സ്വദേശികൾ -6 പേർ
തൃത്താല സ്വദേശികൾ -19 പേർ
വടക്കഞ്ചേരി സ്വദേശികൾ -16 പേർ
വല്ലപ്പുഴ സ്വദേശികൾ -2 പേർ
വണ്ടാഴി സ്വദേശികൾ -4 പേർ
അനങ്ങനടി, കണ്ണാടി, കപ്പൂർ, മലമ്പുഴ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പട്ടിത്തറ, പുതൂർ, ഷോർണൂർ, ശ്രീകൃഷ്ണപുരം, തരൂർ, തൃക്കടീരി, വടവന്നൂർ സ്വദേശികൾ ഒരാൾ വീതം.
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 12 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശ ങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് വൈകിട്ട് 6 വരെ പോലീസ് നടത്തിയ പരിശോധനയിൽ 12 കേസ് രജിസ്റ്റർ ചെയ്തതാ യി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 13 പേരെ അറസ്റ്റ് ചെയ്തു. നാലു വാഹനങ്ങ ളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 182 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 182 പേർക്കെതി രെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യ കത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു