കല്ലടിക്കോട്:കരിമ്പ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതി യുടെ ഭാഗമായി ഹൈടെക് ആയതിന്റെ പ്രഖ്യാപനം കെ.വി. വിജയദാസ് എംഎല്‍എ നിര്‍വ്വഹിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കരിമ്പ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ജയശ്രീ അദ്യക്ഷയായി.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ജിമ്മി മാത്യു, പ്രിയ, ശ്രീമതി. ജയലക്ഷ്മി, വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഹാരിസ് , പ്രധാന അധ്യാപിക സുധ എന്നിവര്‍ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് യൂസഫ് പാലക്കല്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ കെ.കുഞ്ഞുണ്ണി നന്ദിയും പറഞ്ഞു.