പാലക്കാട് :ജില്ലയിൽ ഇന്ന് 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്ക ത്തിലൂടെ രോഗബാധ ഉണ്ടായ 320 പേർ, ഉറവിടം അറിയാത്ത രോഗ ബാധ ഉണ്ടായ 27 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ, വിദേശത്തുനിന്ന് വന്ന 5 പേർ എന്നിവർ ഉൾപ്പെടും. 449 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6521ആയി. ജില്ല യിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരാ യ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, രണ്ടുപേർ തിരുവന ന്തപുരം,മൂന്നുപേർ ആലപ്പുഴ ജില്ലകളിലും,12 പേർ തൃശ്ശൂർ
17 പേർ കോഴിക്കോട്, , 46 പേർ മലപ്പുറം,57 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് 140 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 72652 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 70298 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 675 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 434 സാമ്പിളുകൾ അയച്ചു. 19018 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 12249 പേർ രോഗമുക്തി നേടി. ഇനി 1278 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 150545 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ത്. ഇതില്‍ ഇന്ന് മാത്രം 1159 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. ജില്ലയിൽ 16246 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് ഒൻപത് കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശ ങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് വൈകിട്ട് 5.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ ഒൻപത് കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. 12 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 194 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 194 പേർക്കെതി രെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യ കത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.