തൃശ്ശൂര്‍:ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു.94 വയസ്സായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മന യില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയുടേ യും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനാ യാണ് അക്കിത്തിന്റെ ജനനം.ചെറുപ്പത്തില്‍ തന്നെ സംസ്‌കൃത ത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1964 മുതല്‍ മൂന്ന് കൊല്ലം ഉണ്ണി നമ്പൂതിരിയുടെ പ്രസാധക നായി.സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേ ഹം മംഗളോ ദയം,യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായും പ്രവര്‍ത്തി ച്ചിട്ടുണ്ട്.1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച കവി 1975ല്‍ ആകാശവാ ണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട് .1985ല്‍ ആകാശ വാണിയില്‍ നിന്നും വിരമിച്ചു.പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി അമ്പ തോളം കൃതികള്‍ മഹാകവി അക്കിത്തം മലയാളത്തിന് സമ്മാനി ച്ചിട്ടുണ്ട്.പത്മശ്രീ,കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്,കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പടെ യുള്ള ബഹുമതി നേടിയ അദ്ദേഹത്തെ തേടി അടുത്താണ് ഭാരത ത്തിലെ മഹത്തായ പുരസ്‌കാരമായ ജ്ഞാനപീഠമെത്തിയത്. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തു കാരനായി അക്കിത്തം മാറി.55-ാമത് ജ്ഞാനപീഠ പുരസ്‌കാരം കവി ക്ക് സെപ്റ്റംബര്‍ 24നാണ് സമര്‍പ്പിച്ചത്.അക്കിത്തത്തിന്റെ കുമരനെ ല്ലൂരിലെ വസതിയായ ദേവായനത്തില്‍ വെച്ച് ലളിതമായ ചടങ്ങിലാ ണ് മഹാപുരസ്‌കാരം മഹാകവിക്ക് കൈമാറിയത്.പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവിയുടെ വിടവാങ്ങല്‍.