മണ്ണാര്‍ക്കാട്:സാമൂഹ്യ വിരുദ്ധരേയും ഗുണ്ടാ സംഘങ്ങളേയും കര്‍ശ നമായി നേരിടാന്‍ ഓപ്പറേഷന് റേഞ്ചര്‍ എന്ന പേരില്‍ പരിശോധന യുമായി പോലീസ്.മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ പത്തിടങ്ങളിലായി പരിശോധന നടന്നു.നേരത്തെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍,ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എന്നിവരെ കേന്ദ്രീകരി ച്ചായിരുന്നു പരിശോധന.സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എംകെ സജീവ്, എസ്ഐ ആര് രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.ആരേയും പിടികൂടുകയോ ആയുധങ്ങള്‍ കണ്ടെടുക്കുകയോ ചെയ്തിട്ടില്ല. പരി ശോധന തുടരുമെന്ന് എസ്ഐ ആര് രാജേഷ് അറിയി ച്ചു.