നെന്മാറ:പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഇന്ന് രാത്രി ഏഴിന് 106.99 മീറ്റർ എത്തിയ സാഹചര്യത്തിലും ഡാമിന്റെ വൃഷ്ടിപ്രദേ ശങ്ങളിൽ മഴ തുടരുന്നതിനാലും നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ എട്ടിന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറി യിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശ മുണ്ട്. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 108.204 മീറ്ററാണ്.