മണ്ണാര്‍ക്കാട്:കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ ഹരിത വേദി മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഷിക ബില്ലിനെതിരെ ഈ മാസം 15ന് ടൗണില്‍ സത്യാഗ്രഹം നടത്തും. ഗാന്ധി ദര്‍ശന്‍ വേദി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു.യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ പിപി വിജയ കുമാര്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പികെ സൂര്യകുമാര്‍,എ അസൈനാര്‍,വി.പ്രീത,ബിജുമലയില്‍,കദീജ ബീഗം,ആലീസ് ടികെ,സുകുമാരി,നാസര്‍ കുളപ്പാടം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി പി കെ സൂര്യകുമാര്‍ (ചെയര്‍മാന്‍)എം സി ജോയ്, വി പ്രീത (വൈസ് ചെയര്‍മാന്‍മാര്‍)പി തോമസ് (ജന :സെക്രട്ടറി) സി എച് മൊയ്തുട്ടി, എം പ്രഭാകരന്‍മുടുക്കയില്‍ ,സെക്രട്ടറിമാര്‍, സമദ് നാലകത്ത് (ട്രഷറര്‍ ) എ അസൈനാര്‍ (അഡൈ്വസര്‍) ബിജു മലയില്‍ ഹരിത വേദി (ചെയര്‍) ബീനാസുരേഷ് വനിതാവേദി (ചെയര്‍) എന്നിവരെ തിരഞ്ഞെടുത്തു.