തച്ചമ്പാറ: പഞ്ചായത്തിലെ 13-ാം വാര്‍ഡ് ചേനംപാറയില്‍ ശ്മശാനം ചുറ്റുമതില്‍ നിര്‍മിച്ച് നവീകരിച്ചു.വാര്‍ഡ് മെമ്പര്‍ ജോര്‍ജ്ജ് തച്ചമ്പാറ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം പാലന്‍ കുട്ടിയും ചിന്നനും ചേര്‍ന്ന് താക്കോല്‍ ഏറ്റുവാങ്ങി. സജി,വാസു ,രാധികാ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ശ്മശാന ഭൂമി കാട് കയറി നശിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ബ്ലോക്ക്-ഗ്രാമപഞ്ചാ യത്ത് ഫണ്ട് വിനിയോഗിച്ചാണ് നവീകരണം നടത്തിയത്. ചേനം പാറയിലെ പട്ടികജാതിക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ശ്മശാനം നവീകരിക്കണമെന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!