അഗളി:അട്ടപ്പാടിയിലെ ദുര്‍ബല ഗോത്രവിഭാഗക്കാര്‍ അധിവസി ക്കുന്ന പ്രദേശങ്ങളെ മണ്ണാര്‍ക്കാട് ചിന്നതടാകം റോഡുമായി ബന്ധി പ്പിക്കുന്ന മുക്കാലി ചിണ്ടക്കി റോഡ് ഗതാഗത യോഗ്യമായി.2.65 കിലോമീറ്റര്‍ റോഡില്‍ ടൈല്‍സ് പാകിയാണ് ഗതാഗത യോഗ്യമാ ക്കിയത്.2018-19 വര്‍ഷത്തെ കോര്‍പ്പസ് ഫണ്ടാണ് ഇതിനായി വിനി യോഗിച്ചത്.റോഡിന്റെ ഉദ്ഘാടനം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മന്ത്രി എകെ ബാലന്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കും.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ.അധ്യക്ഷനാകും.
അഗളി മിനി സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന പരിപാടിയില്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി.പുഗഴേന്തി , ജില്ലാ കലക്ട ര്‍ ഡി.ബാലമുരളി, ഒറ്റപ്പാലം സബ്കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീ സറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ , അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് എസ്. കാളിയമ്മ , അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീല ക്ഷ്മി ശ്രീകുമാര്‍ , സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം എം.രാജന്‍, ചിണ്ടക്കി വാര്‍ഡ് മെമ്പര്‍ സി.കെ. മണി, ഐ. ടി. ഡി.പി. പ്രോജക്ട് ഓഫീസര്‍ പി. വാണിദാസ് എന്നിവര്‍ പങ്കെടുക്കും.