കുമരംപുത്തൂര്‍:യാത്ര ദുരിതം വിതയ്ക്കുന്ന പയ്യനെടം റോഡിലെ കുണ്ടും കുഴിയും സിപിഎം നാട്ടുകാരും ചേര്‍ന്ന് നികത്തി.മെറ്റലും മറ്റും ഉപയോഗിച്ചാണ് റോഡിന്റെ ശോച്യാവസ്ഥക്ക് താത്കാലിക പരിഹാരം കണ്ടത്.നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്നാണ് എംഇഎസ് കോളേജ് പയ്യനെടം റോഡിന്റെ നവീകരണപ്രവൃത്തി കള്‍ നിര്‍ത്തി വെച്ചത്.കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മിക്കുന്നത്.നവീകരണം നിലച്ച പാതയില്‍ ചെറുതും വലുതു മായ കുഴികള്‍ നിരവധിയുണ്ട്.ഇത് ഇതുവഴിയുള്ള യാത്രയെ ദുസ്സഹ മാക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാരും സിപിഎമ്മും ചേര്‍ന്ന് താല്‍ക്കാലികമായി റോഡ് ഗതാഗത യോഗ്യമാക്കാന്‍ രംഗത്തിറങ്ങി യത്.രാജീവ് നടക്കാവില്‍,ബഷീര്‍,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സഹീര്‍ കല്ലടി,സലീം കൊണ്ടയത്ത്,ശ്രീരാജ് വെള്ളപ്പാടം, ശിവശങ്ക രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.