അലനല്ലൂര്‍:കനത്ത മഴയില്‍ വെള്ളിയാര്‍പ്പുഴ നിറഞ്ഞൊഴുകിയ തോടെ കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറി.ഗതാഗതം മുടങ്ങി.ഇന്ന് വൈകീട്ട് നാലരമണിയോടെയാണ് കോസ് വേയി ലേക്ക് വെള്ളം കയറി തുടങ്ങിയത്.ഉച്ച മുതല്‍ വെള്ളിയാറിന്റെ ഉത്ഭവസ്ഥലങ്ങളില് ഉണ്ടായ ശക്തമായ മഴയാണ് മഴവെള്ളപ്പാച്ചി ലിനും കോസ്വേ മുങ്ങാനും ഇടയാക്കിയത്.ഇതോടെ ചെറുവാഹന ങ്ങളുടെ ഗതാഗതം നിലച്ചു.