അലനല്ലൂര്‍: ഹത്രസിലെ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും പെണ്‍കുട്ടി യുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി കോട്ടപ്പള്ളയില്‍ പ്രതിഷേധ സമരം നടത്തി.മുസ്ലിം ലീഗ് മേഖല പ്രസിഡന്റ് പി.ഷാനവാസ്, ഭാരവാഹികളായ മഠത്തൊടി അലി, നാണി പൂളക്കല്‍, യൂത്ത് ലീഗ് മേഖലാ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട്, അലി കാപ്പുങ്ങല്‍, എം. എസ്.എഫ് മേഖലാ പ്രസിഡന്റ് അഫ്‌സല്‍ കൊറ്റരായില്‍ എന്നി വര്‍ സംബന്ധിച്ചു.
മുസ് ലിം ലീഗ് അലനല്ലൂര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ഉദ്ഘാട നം ചെയ്തു. മേഖല പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷത വഹി ച്ചു. നേതാക്കളായ തച്ചംമ്പറ്റ ഹംസ, കെ.ഹംസ, മുഹമ്മദലി ആലായ ന്‍, എം.കെ ബക്കര്‍, അഷറഫ് എന്ന ഇണ്ണി എന്നിവര്‍ സംബന്ധിച്ചു.